സുശാന്തിെൻറ മരണം; അർണബ് സി.െഎ.എയുടേയൊ മൊസാദിെൻറയൊ അന്വേഷണം ആവശ്യെപ്പടണം -രാം ഗോപാൽ വർമ
text_fieldsനടൻ സുശാന്ത് സിങ് രാജ്പുതിെൻറ മരണം കൊലപാതകമാണെന്ന വാദം എയിംസും തള്ളിയ സ്ഥിതിക്ക് റിപ്പബ്ലിക് ടി.വിയും അർണബും സി.െഎ.എയുടേയൊ മൊസാദിെൻറയൊ അന്വേഷണം ആവശ്യെപ്പടണമെന്ന് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ. സുശാന്തിെൻറ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന ഒന്നും കണ്ടെത്താനായില്ലെന്ന റിപ്പോർട്ട് എയിംസ് ഡോക്ടർമാർ സമർപ്പിച്ചതിന് പിന്നാലെയാണ് പരിഹാസവുമായി വർമ രംഗത്തെത്തിയത്.
'എസ്‌എസ്‌ആർ കേസിൽ എയിംസ് കൊലപാതക സാധ്യത നിരസിച്ചിരിക്കുന്നു. സിബിഐയും ഇതേ നിലപാട് തുടർന്നാൽ റിപ്പബ്ലിക് ടി.വി സിഐഎ അല്ലെങ്കിൽ മൊസാദ് അന്വേഷണം ആവശ്യപ്പെടുമെന്നാണ് ഞാൻ വിചാരിക്കുന്നത്'-രാം ഗോപാൽ വർമ ട്വിറ്ററിൽ കുറിച്ചു. സുശാന്തിെൻറ മരണത്തെചൊല്ലി ബോളിവുഡും റിപ്പബ്ലിക് ടി.വി അവതാരകൻ അർണബ് ഗോസ്വാമിയും തമ്മിൽ സംഘർഷം നിലനിൽക്കുകയാണ്. അർണബിെൻറ അധിക്ഷേപങ്ങൾെക്കതിരായി അർണബ് ദി ന്യൂസ് പ്രോസ്റ്റിട്യുട്ട് എന്ന സിനിമ എടുക്കുമെന്ന് വർമ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Now that AIIMS ruled out Murder in SSR case and if CBI also does same, I guess Republic next will demand for a CIA or a MOSSAD investigation 🙄🙄🙄
— Ram Gopal Varma (@RGVzoomin) October 3, 2020
സുശാന്ത് സിംഗ് രാജ്പുതിെൻറ മരണം ആത്മഹത്യയാണെന്ന് എയിംസ് പാനലിന് നേതൃത്വം നൽകിയ ഡോ. സുധീർ ഗുപ്ത വെളിപ്പെടുത്തിയിരുന്നു. 'സുശാന്തിെൻറ മരണം ആത്മഹത്യയാണ്. കൊലപാതകമെന്ന വാദം പൂർണമായി തള്ളുന്നു' എന്നാണ് ഡോ. സുധീർ ഗുപ്ത പറഞ്ഞത്. സെപ്റ്റംബർ 29 ന് എയിംസ് ഡോക്ടർമാർ തങ്ങളുടെ കണ്ടെത്തലുകൾ സിബിഐക്ക് കൈമാറി. മരിച്ചയാളുടെ ശരീരത്തിലും വസ്ത്രത്തിലും ബലപ്രയോഗത്തിെൻറ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബോംബെ എഫ്എസ്എല്ലും എയിംസ് ടോക്സിേകാളജി ലാബും നടത്തിയ പരിശോധനകളിൽ ഏതെങ്കിലും മയക്കുവസ്തുക്കൾ നടെൻറ മേൽ ഉപയോഗിച്ചതായി തെളിവ് ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാഹചര്യെത്തളിവുകളും തൂങ്ങിമരിച്ചെന്ന നിഗമനമാണ് ശരിവയ്ക്കുന്നത്. സുശാന്തിെൻറത് കൊലപാതകമാണെന്ന് കുടുംബം ഉൾപ്പെടെ ആരോപണം ഉന്നയിച്ചതിനെതുടർന്ന് അന്വേഷണം സി.ബി.െഎയെ ഏൽപ്പിച്ചിരുന്നു. ജൂൺ 14 നാണ് സുശാന്തിനെ അപ്പാർട്ട്മെൻറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.