രാം ജെത്മലാനി കെജ്രിവാളിെൻറ വക്കാലത്തൊഴിഞ്ഞു; ഫീസ് രണ്ട് കോടി നൽകണം
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ വക്കാലത്ത് ഒഴിഞ്ഞതായി മുതിർന്ന അഭിഭാഷകൻ രാം ജെത്മലാനി. അഭിഭാഷക ഫീസായ രണ്ടു കോടി രൂപ നൽകണമെന്നും അദ്ദേഹം കെജ്‍രിവാളിനോട് ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിക്കെതിരായ സിവിൽ, ക്രിമിനൽ കേസുകളിൽ കെജ്രിവാളിന് വേണ്ടി ഹാജരായത് ജെത്മലാനിയായിരുന്നു. അരുൺ ജെയ്റ്റ്ലി നൽകിയ മാനനഷ്ടക്കേസിലും കെജ്രിവാളിനു വേണ്ടി അദ്ദേഹം ഹാജരായിരുന്നു.
മെയ് 17 ന് ജെയ്റ്റ്ലിക്കെതിരായ മാനനഷ്ടക്കേസ് പരിഗണിക്കവേ ജെത്മലാനി അദ്ദേഹത്തെ ‘വക്രബുദ്ധിക്കാരൻ’ എന്ന് വിളിച്ചിരുന്നു. കോടതിയിൽ മോശം പരാമർശം നടത്തിയ മുതിർന്ന അഭിഭാഷകനെ കോടതി താക്കീത് ചെയ്തിരുന്നു. എന്നാൽ കെജ്‌രിവാൾ പറഞ്ഞിട്ടാണ് ഇത്തരത്തിലുള്ള വാക്ക് ഉപയോഗിച്ചതെന്നാണ് അഭിഭാഷകൻ പറഞ്ഞത്. കെജ്രിവാളിെൻറ നിർദേശപ്രകാരം നിരവധി അപ്രസക്തവും അപവാദപരവുമായ ചോദ്യങ്ങൾ വിസ്താരത്തിനിടെ ചോദിക്കേണ്ടിവരികയും അപകീർത്തികരമായ പരാമർശം നടത്തേണ്ടി വരികയും ചെയ്തിട്ടുണ്ടെന്ന് ജത്മലാനി വ്യക്തമാക്കി. എന്നാൽ ജെയ്റ്റ്ലിയെ ‘വക്രബുദ്ധിക്കാരൻ’ എന്ന് താൻ ഒരിക്കലും പരാമർശിച്ചിട്ടില്ലെന്നും അധിക്ഷേപാർഹമായ വാക്കുകൾ പ്രയോഗിക്കാൻ നിർദേശിച്ചില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി. കെജ്രിവാളിെൻറ ഇൗ നിലപാടാണ് വക്കാലത്ത് ഒഴിയാൻ ജെത്മലാനിയെ പ്രേരിപ്പിച്ചത്. ജത്മലാനിക്ക് ഫീസായി നൽകാനുള്ള രണ്ടു കോടിയിലധികം രൂപ കെജ്രിവാൾ നൽകിയിരുന്നില്ല. ഫീസ് കിട്ടിയില്ലെങ്കിലും പ്രശ്നമില്ല, ആയിരക്കണക്കിനാളുകൾക്ക് വേണ്ടി ഫീസില്ലാതെ പ്രവർത്തിച്ചിട്ടുണ്ടെന്നായിരുന്നു പ്രതികരണം.
ജത്മലാനി കോടതിയിൽ തനിക്കെതിരെ മോശം പരാമർശം നടത്തിയതിനെതിരെ 10 കോടി രൂപ ആവശ്യപ്പെട്ട് മറ്റൊരു മാനനഷ്ടക്കേസും ജെയ്റ്റ്ലി കോടതിയിൽ ഫയൽ ചെയ്തിരുന്നു. തുറന്ന കോടതിയിൽ മോശം പദമുപയോഗിച്ചത് ശരിയല്ലെന്ന വാദമുന്നയിച്ചാണ് പുതിയ കേസ് ഫയൽ ചെയ്തത്.
ഡൽഹി ക്രിക്കറ്റ് ഭരണസമിതി അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ നടത്തിയ പരാമർശത്തെ തുടർന്നാണ് ജെയ്റ്റ്ലി ആദ്യം കോടതിയെ സമീപിച്ചത്. തനിക്കുണ്ടായ മാനഹാനിക്ക് പത്തു കോടി രൂപ ആവശ്യപ്പെട്ടാണ് ഹൈകോടതിയിൽ ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.