Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ കേന്ദ്രമന്ത്രി രാം...

മുൻ കേന്ദ്രമന്ത്രി രാം ജത്​മലാനി അന്തരിച്ചു

text_fields
bookmark_border
ram-jeth-malani
cancel

ന്യൂഡൽഹി: പ്രമുഖ നിയമജ്ഞനും മുതിർന്ന സുപ്രീംകോടതി അഭിഭാഷകനും മുൻ കേന്ദ്ര നിയമമന്ത്രിയുമായ രാം ജത്​മലാനി അന ്തരിച്ചു. 95 വയസ്സായിരുന്നു. ഞായറാഴ്​ച രാവിലെ 7.45ഓടെയായിരുന്നു അന്ത്യം. വൈകുന്നേരം​ ലോധി റോഡ്​ ശ്​മശാനത്തിൽ സം സ്​ക്കാരം നടന്ന​​ു. ഏതാനും മാസമായി ആരോഗ്യസ്ഥിതി മോശമായ നിലയിലായിരുന്നു. ആറു​ തവണ രാജ്യസഭാംഗമായിരുന്ന അദ്ദേ ഹം െഎക്യമുന്നണി സർക്കാറിലും വാജ്​പേയിയുടെ നേതൃത്വത്തിലുള്ള ഒന്നാം എൻ.ഡി.​എ സർക്കാറിലും കേന്ദ്രമന്ത്രിയായി.

ബി.​ജെ.പി ടിക്കറ്റിൽ രാജ്യസഭയിലെത്തിയ രാം ജത്​മലാനിക്ക്​ പലവട്ടം പാർട്ടിയുമായി ഇടയേണ്ടി വന്നിട്ടുണ്ട്​. 1998ലും 1999ലും കേന്ദ്രമന്ത്രിയായ അദ്ദേഹം 2000 ജൂലൈയിൽ വാജ്​പേയി സർക്കാറിൽനിന്നും രാജിവെച്ചു. 2004ലെ തെരഞ്ഞെടുപ്പിൽ വാ ജ്​പേയിക്കെതിരെ ലഖ്​നോവിൽ മത്സരിച്ചു. ബി.ജെ.പി രാജ്യസഭയി​േലക്ക്​ ടിക്കറ്റ്​ നിഷേധിച്ചപ്പോൾ ലാലു പ്രസാദ്​ യ ാദവി​​െൻറ ആർ.ജെ.ഡി ബിഹാറിൽനിന്ന്​ സീറ്റ്​ നൽകി. എം.പിയായിരിക്കേ തന്നെ പുറത്താക്കിയതിനെതിരെ ബി.ജെ.പിയുമായി രാം ജത്​മലാനി നടത്തിയ അഞ്ചുവർഷത്തെ നിയമയുദ്ധം 2018ലാണ്​ ഒത്തുതീർന്നത്​.

എൽ.കെ അദ്വാനി, അമിത്​ ഷാ, ലാലു പ്രസാദ് ​ യാദവ്​, അരവിന്ദ്​ കെജ്​രിവാൾ, ജയലളിത തുടങ്ങി പ്രമുഖ രാഷ്​ട്രീയ നേതാക്കൾക്കെതിരായ ക്രിമിനൽ കേസുകളിൽ അഭിഭാഷകനായിരുന്നു. അരുൺ ജെയ്​റ്റ്​ലി നൽകിയ മാനനഷ്​ട കേസിൽ അരവിന്ദ്​ കെജ്​രിവാളിന്​ വേണ്ടിയും സൊഹ്​റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത്​ ഷാക്ക്​ വേണ്ടിയും ജത്​മലാനി വാദിച്ചു. പാകിസ്​താനിലെ സിന്ധിൽ 1923 സെപ്​റ്റംബർ 14ന്​ ജനിച്ച അദ്ദേഹം17ാം വയസ്സിൽ നിയമബിരുദം നേടി കറാച്ചിയിൽ അഭിഭാഷകനായി. ഇന്ത്യ-പാക്​ വിഭജനത്തെ തുടർന്ന് ബോംബെയിലേക്ക്​ കുടിയേറി. മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ മഹേഷ്​ ജത്​മലാനി, ശോഭ എന്നിവരാണ്​​ മക്കൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ രാജ്​നാഥ്​ സിങ്​​, അമിത്​ ഷാ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ, ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ, ശരത്​ യാദവ്​, സുപ്രീംകോടതി ജഡ്​ജി ഡി.വൈ. ചന്ദ്രചൂഡ്​, മുൻചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര, മുൻ സുപ്രീംകോടതി ജഡ്​ജിമാരായ കുര്യൻ ജോസഫ്​, സ്വതന്തർ കുമാർ തുടങ്ങി ജീവിതത്തി​​െൻറ വിവിധ തുറകളിലുള്ളവർ രാം ജത്​മലാനിക്ക്​ അ​​ന്ത്യോപചാരമർപ്പിച്ചു. മനസ്സിലുള്ളത്​ തുറന്നുപറയുന്ന പ്രകൃതക്കാരനായിരുന്നു രാം ജത്​മലാനി എന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സ​ന്ദേശത്തിൽ കുറിച്ചു.

ജത്​മലാനി: നിലപാടുകളിലെ കടുപ്പം
മുംബൈ: കോടതി മുറിയിലായാലും രാഷ്​ട്രീയത്തിലായാലും രാം ജത്​മലാനി പിടിക്കുന്ന ‘മുയലുകള്‍’ക്കെന്നും ‘മൂന്ന് കൊമ്പാ’യിരുന്നു. അണുകിട വിട്ടുവീഴ്ചയില്ലാത്ത ശൈലിയിലൂടെ കോടതിയിലും രാഷ്​ട്രീയത്തിലും നിലയുറപ്പിച്ച ജത്​മലാനി രാഷ്​ട്രീയത്തില്‍ സ്വന്തം പാര്‍ട്ടിയെപോലും വെള്ളം കുടിപ്പിച്ചു. പ്രമാദമായ കേസുകളിലെല്ലാം പ്രതിഭാഗത്താണ് അദ്ദേഹം നിലയുറപ്പിച്ചത്.

17ാം വയസ്സില്‍ നിയമബിരുദം നേടിയ ജത്​മലാനി അന്നത്തെ ബോംബെയിലെ കോടതികളില്‍ വാദിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് ആദ്യമായി വാദിച്ചത്. 21 വയസ്സായിരുന്നു കോടതിയില്‍ വാദിക്കാനുള്ള പ്രായപരിധി. വാദിച്ച് 18 ആക്കി കുറക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് വിഭജനാനന്തരം ബോംബെയിലേക്കുള്ള കുടിയേറ്റത്തിന് കടിഞ്ഞാണിട്ട ​െമാറാര്‍ജി ദേശായിക്ക് എതിരെ കോടതിയില്‍ വാദിച്ച് ജയിച്ചു. 1959 ല്‍ പ്രമാദമായ നാനാവതി കേസിലൂടെയാണ് ക്രിമിനല്‍ കേസ് അഭിഭാഷകനായി പേരെടുക്കുന്നത്. അന്ന് പ്രതിഭാഗ അഭിഭാഷകരുടെ കൂട്ടത്തിലായിരുന്നെങ്കിലും ജത്​മലാനി വാദിച്ചിരുന്നില്ല. പിന്നീട് ആദ്യകാല അധോലോക നേതാവ് ഹാജി മസ്താ​​െൻറ കേസുകളില്‍ ജത്​മലാനി സജീവമായി. ‘കൊള്ളക്കാരുടെ വക്കീലാ’യി പേരെടുത്തു.

ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി കൊലക്കേസുകളില്‍ പ്രതിഭാഗത്ത് നിന്ന ജത്​മലാനി രാജ്യത്തെ അമ്പരപ്പിച്ചു. ഇന്ദിരയുടെ കണ്ണിലെ കരടായിരുന്ന ജത്​മലാനി അടിയന്തരാവസ്ഥ കാലത്ത് രാജ്യംവിട്ടിരുന്നു. രാജ്യത്തെ പ്രമാദമായ കുംഭകോണ കേസുകളില്‍ പ്രതികളുടെ ഭാഗത്തായിരുന്നു ജത്​മലാനിയുടെ നില്‍പ്. ഹവാല കേസില്‍ എല്‍.കെ. അദ്വാനിക്കും അവിഹിത സ്വത്ത് സമ്പാദന കേസില്‍ ജയലളിതക്കും കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിനും ഖനന അഴിമതി കേസില്‍ യെദിയൂരപ്പക്കും വേണ്ടി കോടതിയില്‍ വാദമുഖങ്ങള്‍ നിരത്തി. ഓഹരി കുംഭകോണ കേസില്‍ ഹര്‍ഷദ്​ മേത്ത, കേതന്‍ പരേഖ്, ടുജി അഴിമതി കേസില്‍ കനിമൊഴി, ജസീക്കലാല്‍ വധക്കേസില്‍ മനു ശര്‍മ, സഹാറ കേസില്‍ സുബ്രത റോയ് തുടങ്ങി പട്ടിക നീളുന്നു. പാര്‍ലമ​െൻറ്​ ആക്രമണ കേസില്‍ അഫ്സല്‍ ഗുരുവിനു വേണ്ടിയും ജത്​മലാനി കോടതിയില്‍ എത്തി.

90കളില്‍ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം തന്നെ കണ്ടെന്നും അന്ന് മഹാരാഷ്​ട്ര മുഖ്യമന്ത്രിയായിരുന്ന ശരദ് പവാര്‍ അതിന്​ വഴങ്ങിയില്ലെന്നും ജത്​മലാനി വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ലണ്ടനില്‍ വെച്ച് ദാവൂദ് ജത്​മലാനിയെ കണ്ടതായി ദാവൂദി​​െൻറ വലംകൈ ഛോട്ട ശക്കീല്‍ ഒരു പത്രത്തിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ സ്ഥിരീകരിച്ചിരുന്നു. 93ലെ സ്ഫോടന പരമ്പരയില്‍ തനിക്ക് പങ്കില്ലെന്നാണത്രെ ദാവൂദ് അറിയിച്ചത്. വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുമെങ്കില്‍ കീഴടങ്ങാമെന്നായിരുന്ന വ്യവസ്ഥ.

വാജ്പേയിയുടെ ബി.ജെ.പി സര്‍ക്കാറുകളില്‍ രണ്ടുതവണ നിയമ മന്ത്രിയായ ജത്​മലാനി ത​​െൻറ നിലപാടുകളിലെ കാര്‍ക്കശ്യംകൊണ്ടാണ് പുറത്താക്കപ്പെട്ടത്. അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്​റ്റിസ്, സോളിസിറ്റര്‍ ജനറല്‍ എന്നിവരോടുള്ള കടുത്ത നിലപാടായിരുന്നു കാരണം. രണ്ടുതവണ ബി.ജെ.പിയില്‍നിന്ന് പുറത്താക്കിയതും ആരെയും കൂസാത്ത നിലപാടുറപ്പ് കാരണമായിരുന്നു. നിതിന്‍ ഗഡ്കരിയുടെ കാലത്ത് ബി.ജെ.പിയില്‍നിന്ന് പുറത്താക്കിയതിനെ നിയമപരമായാണ് നേരിട്ടത്. ഒടുവില്‍ അമിത് ഷാ അധ്യക്ഷനാവുകയും മാപ്പ് പറയുകയും ചെയ്തതോടെയാണ് ജത്​മലാനി പിന്മാറിയത്. ആദ്യം നരേന്ദ്ര മോദിയെ വാഴ്​ത്തിയ ജത്​മലാനി പിന്നീട്​ മോദിക്ക്​ എതിരായതും കണ്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ram jethmalanimalayalam newsindia newsFormer Union Minister
News Summary - Ram Jethmalani, Veteran Lawyer And Former Union Minister, Dies-india
Next Story