ജത്മലാനിയുടെ പരാമർശം മര്യാദകേട് –ഹൈകോടതി
text_fieldsന്യൂഡൽഹി: അപകീർത്തി കേസിൽ കേന്ദ്രമന്ത്രി അരുൺ െജയ്റ്റ്ലിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ അഭിഭാഷകൻ രാം ജത്മലാനി നടത്തിയ മോശം പരാമർശം മര്യാദകേടാണെന്ന് ഡൽഹി ഹൈകോടതി ജഡ്ജി മൻമോഹൻ. അത്തരം പരാമർശം കെജ്രിവാളിെൻറ നിർദേശമനുസരിച്ചാെണങ്കിൽ അദ്ദേഹം ‘വരുതിയിൽ വരേണ്ടതുണ്ടെന്ന്’ കോടതി വ്യക്തമാക്കി. െജയ്റ്റ്ലിയുടെ അഭിഭാഷകരായ രാജീവ് നയാർ, സന്ദീപ് സേത്തി എന്നിവരാണ് ജത്മലാനിയുടെ പരാമർശം കോടതിയുെട ശ്രദ്ധയിൽപെടുത്തിയത്.
കെജ്രിവാളിനും അഞ്ച് എ.എ.പി നേതാക്കൾക്കുമെതിരെ െജയ്റ്റ്ലി 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സിവിൽ കേസ് നൽകിയത്. 2000 മുതൽ 2013 വരെ ഡി.ഡി.സി.എ പ്രസിഡൻറായിരുന്ന കാലത്ത് െജയ്റ്റ്ലി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണമാണ് കേസിന് കാരണമായത്. കേസിെൻറ ക്രോസ്വിസ്താരത്തിനിടെയാണ് മുതിർന്ന അഭിഭാഷകൻ െജയ്റ്റ്ലിക്കെതിരെ മോശം പരാമർശം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.