രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പിന്തുണയുമായി രാമൻ, ലക്ഷ്മണൻ,ഹനുമാൻ, നാരദൻ
text_fieldsകോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും പാർട്ടി അനുഭാവികളും ഇതിനകം കിലോമീറ്ററുകൾ പിന്നിട്ടുകഴിഞ്ഞു. വെള്ളിയാഴ്ച ബെല്ലാരിയിൽ രാഹുലിനൊപ്പം യാത്രയിൽ ചില പ്രത്യേക അതിഥികളും പങ്കെടുത്തു. കർണാടകയിലെ യാത്ര പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പാണ് ഈ അതിഥികൾ യാത്രക്കൊപ്പം ചേർന്നത്.
ശ്രീരാമന്റെയും ലക്ഷ്മണന്റെയും ഹനുമന്റെയും വേഷം ധരിച്ച കലാകാരന്മാർ ബെല്ലാരിയിൽ രാഹുൽ ഗാന്ധിക്കൊപ്പം ചേർന്നു. കൂട്ടത്തിൽ നാരദനുമുണ്ടായിരുന്നു. രാഹുൽ ഗാന്ധി ഇവർക്കെല്ലാം ഹസ്തദാനം നടത്തുകയും ഇവരെ നടത്തത്തിൽ ഒപ്പം കൂട്ടുകയും ചെയ്തു. ഇന്ന് രാവിലെ കർണാടക ചിത്രദുർഗ ജില്ലയിലെ രാംപുരയിൽ നിന്നാണ് പദയാത്ര പര്യടനം ആരംഭിച്ചത്. തുടർന്ന് 10 മണിയോടെ ആന്ധ്രയിൽ പ്രവേശിച്ച യാത്ര ആനന്ദപുരത്തെ ജാജിറക്കല്ല് ടോൾ പ്ലാസയിൽ വിശ്രമത്തിനായി നിർത്തി. തുടർന്ന് വൈകീട്ട് 4.30ന് പുനരാരംഭിച്ച പദയാത്ര ഒബാലപുരം ഗ്രാമത്തിൽ അവസാനിപ്പിക്കും. ബെല്ലാരിയിലെ ഹാലകുന്ദി മഠത്തിന് സമീപമാണ് രാത്രി വിശ്രമം.
പദയാത്രയുടെ ഭാഗമായി ബെള്ളാരിയിൽ വൻ റാലി കോൺഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും പുറമെ, കർണാടക നേതാക്കളും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്, ഛത്തിസ്ഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ തുടങ്ങിയ ദേശീയ നേതാക്കളും പങ്കെടുക്കും. കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്രയുടെ 37-ാം ദിനത്തിലാണ് 1,000 കിലോമീറ്റർ പിന്നിട്ടാണ് കല്യാണ കർണാടക (ഹൈദരാബാദ്-കർണാടക) മേഖലയിലെ ബെല്ലാരി നഗരത്തിൽ പ്രവേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.