രാമക്ഷേത്രം ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമെന്ന് യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: രാമക്ഷേത്രം ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആയോധ്യയിൽ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിട്ടതിന് ശേഷം സംസാരിക്കുകയായിരുന്നു യു.പി മുഖ്യമന്ത്രി. രണ്ട് വർഷം മുമ്പാണ് നരേന്ദ്ര മോദി രാമക്ഷേത്രത്തിന്റെ നിർമ്മാണം തുടങ്ങിയത്. നിർമ്മാണ പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ട് പോവുകയാണ്. ഇപ്പോൾ ശ്രീകോവിലിന് തറക്കല്ലിടുന്നത് വരെ രാമക്ഷേത്ര നിർമ്മാണം എത്തിയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
ഇന്ത്യയുടെ ക്ഷേത്രമാണ് യു.പിയിലെ രാമക്ഷേത്രം. ഇത്രയും കാലം രാമക്ഷേത്രത്തിനായാണ് ജനങ്ങൾ കാത്തിരുന്നത്. ഇത് ഇന്ത്യയുടെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്നത്. 2020 ആഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചത്. 2023 ഡിസംബറിൽ ക്ഷേത്രം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനാണ് ലക്ഷ്യമിടുന്നത്.
നേരത്തെ രാമക്ഷേത്രം നിർമ്മാണം തുടങ്ങിയതിന് ശേഷം കാശിയും മഥുരയും ഉണർന്നുവെന്ന വിദ്വേഷ പ്രസ്താവന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയിരുന്നു. കാശിയിലേയും മഥുരയിലേയും പള്ളികൾക്ക് മേൽ ഹിന്ദുത്വ സംഘടനകൾ അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് യോഗിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.