രാമ ക്ഷേത്രം നിർമിക്കും; ക്ഷമയോടെ കാത്തിരിക്കൂ -യോഗി
text_fieldsലഖ്നോ: അയോധ്യയിലെ രാമ ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ക്ഷമ പാലിക്കാൻ സന്യാസിമാരോട് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ്. ബി.ജെ.പിയുടെ തീരുമാനത്തിൽ മാറ്റമില്ല. അവിടെ രാമക്ഷേത്രം തന്നെ പണിയുമെന്നും യോഗി ഉറപ്പ് നൽകി. അയോധ്യയിൽ മഹാന്ദ് ന്രിത്യ ഗോപാൽ ദാസിെൻറ 80ാം ജന്മദിനാഘോഷത്തിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു യോഗി.
രാമ ക്ഷേത്രം നിർമാണം വൈകുന്ന സാഹചര്യത്തിൽ സന്യാസിമാർ അവരുടെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എത്രയും പെട്ടന്ന് ക്ഷേത്രം നിർമിച്ചില്ലെങ്കിൽ അത് 2019 ലോക്സഭാ തെരഞ്ഞെടുപ്പിനെ മോശമായി ബാധിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലാണ് നാം വസിക്കുന്നത്. ഇവിടെ നിയമത്തിനും ഭരണകർത്താക്കൾക്കും കോടതിക്കും അവരവരുടേതായ കർത്തവ്യമുണ്ട്. ഇതൊക്കെ എല്ലാവരുടെയും മനസ്സിലുണ്ടാവണമെന്നും യോഗി പറഞ്ഞു. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട വിധി താമസിപ്പിക്കുന്നത് കോൺഗ്രസ് ആണ്. ഇത്തരത്തിൽ ക്ഷേത്രം നിർമാണം വൈകിപ്പിക്കുന്നവരെയും സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയും വെര രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട വാദം കേൾക്കൽ നീട്ടാൻ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് കപിൽ സിബലിെൻറ പേര് വെളിപ്പെടുത്താതെ യോഗി ആരോപിച്ചു.
രാമ ജന്മഭൂമി ന്യാസിെൻറ തലവനാണ് മഹാന്ദ് ന്രിത്യ ഗോപാൽ ദാസ്. യു.പി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ഗോപാൽ ദാസിെൻറ ജന്മദിനാഘോഷം വളരെ പ്രാധാന്യമുള്ള പരിപാടിയായാണ് കൊണ്ടാടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.