രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു
text_fieldsന്യൂഡൽഹി: 14ാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉച്ചക്ക് 12.15ന് പാർലമെൻറ് െസൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുൻ രാഷ്ട്രപതിമാരുടെ മാതൃക പിന്തുടരുമെന്ന് സത്യപ്രതിജ്ഞക്ക് ശേഷം നടത്തിയ പ്രസംഗത്തിൽ രാം നാഥ് കോവിന്ദ് പറഞ്ഞു. വൈവിധ്യമാണ് രാജ്യത്തിന്‍റെ ശക്തി. ബുദ്ധന്‍റെ നാട് ശാന്തിയുടേയും സമാധാനത്തിന്‍റെയും മാതൃകയാവണം. മഹാത്മാ ഗാന്ധിയും ദീൻ ദയാൽ ഉപാധ്യയും വിഭാവനം ചെയ്ത രാജ്യമാണ് ലക്ഷ്യം. അവസര സമത്വത്തിനുള്ള രാജ്യത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖർജിയും നിയുക്ത രാഷ്ട്രപതി രാം നാഥ് കോവിന്ദും ഒരുമിച്ചാണ് ചടങ്ങിനെത്തിയത്. രാജ്യസഭ ചെയർമാൻ ഹാമിദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, ഗവർണർമാർ, മുഖ്യമന്ത്രിമാർ, നയതന്ത്ര പ്രതിനിധികൾ എന്നിവർ സത്യപ്രതിഞ്ജ ചടങ്ങിൽ പെങ്കടുത്തു.
രാവിലെ രാജ്ഘട്ടിലെത്തി ഗാന്ധി സമാധിയിൽ അദ്ദേഹവും ഭാര്യയും പുഷ്പാർച്ചന നടത്തിയിരുന്നു. പിന്നീട് മിലിട്ടറി സെക്രട്ടറിയുടെ അകമ്പടിയോടെ രാഷ്ട്രപതി ഭവനിലെത്തി. രാഷ്ട്രപതിഭവനിൽനിന്നു സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖർജിയും നിയുക്ത രാഷ്ട്രപതി റാം നാഥ് കോവിന്ദും ഒരേവാഹനത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി പാർലമെന്‍റ് മന്ദിരത്തിലേക്ക് തിരിച്ചത്. പാർലമെന്റിലെത്തിയ ഇരുവരെയും ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി എന്നിവർ ചേർന്നു സ്വീകരിച്ച് പാർലമെന്റിന്റെ സെൻട്രൽ ഹാളിലേക്ക് ആനയിച്ചു.
പ്രതിപക്ഷ സ്ഥാനാർഥിയായ മുൻ സ്പീക്കർ മീര കുമാറിനെ തോൽപിച്ചാണ് കോവിന്ദ് രാഷ്ട്രപതിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.