രാമനവമി വർഗീയ സംഘർഷം; കലാപകാരികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ മധ്യപ്രദേശ് സർക്കാർ
text_fieldsഭോപ്പാൽ: രാമനവമി ആഘോഷത്തിനിടെ ഖാർഗോൺ നഗരത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് കലാപകാരികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചു. ഇതിനായി രണ്ടംഗ സമിതിയെ രൂപീകരിച്ചതായും അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് പബ്ലിക്, പ്രൈവറ്റ് പ്രോപ്പർട്ടി റിക്കവറി ആക്റ്റ്-2021-ലെ വ്യവസ്ഥകൾ പ്രകാരമാണ് ട്രിബ്യൂണൽ രൂപീകരിച്ചിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
റിട്ട. ജില്ലാ ജഡ്ജി ഡോ. ശിവകുമാർ മിശ്രയും റിട്ട. സംസ്ഥാന സർക്കാർ സെക്രട്ടറി പ്രഭാത് പരാശറും ഉൾപ്പെടുന്ന ട്രിബ്യൂണൽ മൂന്ന് മാസത്തിനകം ജോലി പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചൊവ്വാഴ്ച പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നുണ്ട്.
നേരത്തെ ഖാർഗോണിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും കലാപകാരികളിൽ നിന്ന് നഷ്ടപരിഹാരം ഈാടാക്കുന്നതിനും ഒരു ട്രിബ്യൂണൽ ഉടനെ രൂപീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞിരുന്നു. ഖാർഗോൺ അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 100 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.