ലൈംഗിക ശേഷിയില്ലെന്ന് റാം റഹിം; രണ്ടു മക്കളില്ലേയെന്ന് ജഡ്ജി
text_fieldsന്യൂഡൽഹി: ബലാത്സംഗക്കേസിൽ നിന്ന് തടിയൂരാനായി ലൈംഗിക ശേഷിയില്ലാത്തവനാണ് താനെന്ന വിചിത്ര വാദമാണ് ഗുർമീത് റാം റഹീം സിങ് സി.ബി.െഎ കോടതിയിൽ ഉയർത്തിയത്. 1999 ൽ രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ഗുർമീതിനെതിരെയുള്ള കേസ്. എന്നാൽ 1990നു ശേഷം തനിക്ക് ൈലംഗിക ശേഷിയില്ലെന്നായിരുന്നു ഗുർമീത് കോടതിയിൽ അവകാശെപ്പട്ടത്. ലൈംഗിക ശേഷിയില്ലാത്ത താൻ ബാലാംത്സംഗം ചെയ്തുവെന്ന വാദം ശരിയല്ലെന്നും കേസിൽ താൻ നിരപരാധിയാണെന്നും ഗുർമീത് കോടതിയിൽ വാദിച്ചു.
എന്നാൽ, ഗുർമീതിെൻറ സാക്ഷികൾ തന്നെ അദ്ദേഹത്തിെൻറ വാദത്തെ പൊളിച്ചു. ഗുർമീതിന് രണ്ട് പെൺകുട്ടികളുണ്ടെന്ന സാക്ഷിയുെട മൊഴി ലൈംഗിക ശേഷിയിെല്ലന്ന വാദം പൊള്ളയാണെന്നതിന് തെളിവാണെന്ന് കോടതി പറഞ്ഞു. ദേരാ ഹോസ്റ്റലിൽ അദ്ദേഹത്തിെൻറ കൗമാരക്കാരായ പെൺകുട്ടികൾ ഉണ്ടെന്നായിരുന്നു വാർഡർ നൽകിയ മൊഴി. ഇതേടെ ഗുർമീതിെൻറ വാദം ജഡ്ജി തള്ളുകയായിരുന്നു. കാട്ടു മൃഗമെന്ന് ഗുർമീതിനെ വിശേഷിപ്പിച്ച ജഡ്ജി ഇയാൾ ഒരു ദയയും അർഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ഇരു കേസുകളിലുമായി 10 വർഷം വീതം 20 വർഷത്തെ തടവും വിധിച്ചു.
അതിനിടെ, പാഞ്ച്കുല സി.ബി.െഎ കോടതിയിൽ നിന്ന് റോഹ്ത്തക് ജയിലിലേക്ക് കൊണ്ടു വരുന്നതിനിെട അനുയായികളെ കൊണ്ട് അക്രമം സൃഷ്ടിച്ച് ഗുർമീത് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി. വിധി എതിരായതിനാൽ അക്രമം അഴിച്ചു വിടാൻ ‘ചുവന്ന ബാഗ്’ എന്ന കോഡ് ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു. ആഗസ്ത് 28ന് സി.ബി.െഎ കോടതിയിൽ നടന്ന വാദത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.