ഗുർമീതിനെതിരായ കൊപാതക കേസുകളിലെ വാദം; പഞ്ച്ഗുളയിൽ കനത്ത സുരക്ഷ
text_fieldsപഞ്ച്ഗുള: ദേര സച്ചാ സൗധ തലവൻ ഗുർമീത് റാം റഹീമിനെതിരായ കൊലപാതക കേസുകളിൽ വാദം ശനിയാഴ്ച തുടങ്ങും. സി.ബി.െഎ പ്രത്യേക കോടതിയിലാണ് വാദം ആരംഭിക്കുക. സിർസ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മാധ്യമപ്രവർത്തകൾ റാം ചന്ദർ ചത്രപതി, മുൻ ദേര മാനേജർ രഞ്ജിത് സിങ് എന്നിവരെ കൊലപ്പെടുത്തിയെന്നാണ് ഗുർമീതിനെതിരായ കേസ്. വീഡിയോ കോൺഫറൻസ് വഴിയാകും ഗുർമീത് കോടതി നടപടികളുടെ ഭാഗമാവുക.
കേസിെൻറ വാദം തുടങ്ങുന്നതിെൻറ പശ്ചാത്തലത്തിൽ പഞ്ച്ഗുളയിലും പരിസര പ്രദേശങ്ങളിലും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാര മിലിട്ടറിക്കും ഹരിയാന പൊലീസിനുമാണ് സുരക്ഷ ചുമതല. കോടതി പരിസരത്ത് ഇതുവരെ ദേര സച്ചാ അനുയായികൾ എത്തുന്നതായുള്ള റിപ്പോർട്ടുകളില്ലെന്ന് പൊലീസ് അറിയിച്ചു.
ബലാൽസംഗ കേസിലെ ഗുർമീതിനെ ശിക്ഷിച്ച അതേ കോടതിയാണ് ഇൗ കേസും പരിഗണിക്കുന്നത്. ആഗസ്റ്റ് 25നാണ് അനുയായികളായ സ്ത്രീകളെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ ഗുർമീതിനെ കോടതി ശിക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.