ദേര സച്ചാ ആസ്ഥാനത്ത് നിന്ന് പ്ലാസ്റ്റിക് നാണയങ്ങൾ കണ്ടെത്തി
text_fieldsഛണ്ഡിഗഢ്: വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിെൻറ സിർസയിലെ ആസ്ഥാനത്ത് നിന്ന് പ്ലാസ്റ്റിക് നാണങ്ങൾ കണ്ടെത്തി. ദേര സച്ചയുടെ സിർസിയിലെ ആസ്ഥാനത്ത് വിനിമയം നടത്തുന്നതിനായാണ് പ്ലാസ്റ്റിക് കറൻസി ഉപയോഗിച്ചിരുന്നത്.
നാണയങ്ങളിൽ ധൻ ധൻ സദ്ഗുരു തേരാ ഹി അസാര ദേര സച്ചാ സൗദാ സിർസ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സിർസയിലെ കടകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇൗ നാണയങ്ങൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താവുന്നതാണ്
കോടതി നിർദേശ പ്രകാരം ദേര സച്ചായുടെ സിർസയിലെ ആസ്ഥാനത്ത് പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഇൗ റെയ്ഡിലാണ് നാണങ്ങൾ പിടിച്ചെടുത്തത്. ആയിരത്തോളം ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന സിർസയിലെ ദേര സച്ചായുടെ ആസ്ഥാനത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും റസ്റ്റോറൻറുകളുമുണ്ട്. ഏല്ലാ കെട്ടിടങ്ങൾക്ക് മുന്നിലും ഗുർമീതിെൻറ കൂറ്റൻ കട്ടൗട്ടുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.