രാമേക്ഷത്രത്തിന് ബാബരി ഭൂമി പിടിക്കാൻ 1985ൽ പണി തുടങ്ങി
text_fieldsന്യൂഡൽഹി: രാമക്ഷേത്രത്തിനായി ബാബരി ഭൂമി പിടിച്ചെടുക്കുകയെന്നത് 1985ൽ രാമജന്മഭൂ മി ന്യാസും 1989ൽ രാമക്ഷേത്ര പ്രസ്ഥാനവുമുണ്ടാക്കിയപ്പോൾ ഹിന്ദുത്വ സംഘടനകൾ തുടങ്ങി യ പണിയാണെന്ന് സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഡ്വ. രാജീ വ് ധവാൻ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.
1992ൽ കർസേവ നടത്തി ബാബരി മസ്ജിദ് തകർ ത്തതും ഇൗ ഭൂമി പിടിച്ചെടുക്കാനാണെന്നും ബാബരി ഭൂമി കേസിെൻറ അന്തിമവാദത്തിൽ ധവാൻ തുടർന്നു. ഒക്ടോബർ 18ന് വാദം തീർക്കുന്നതിന് തിങ്കളാഴ്ച മുതൽ വൈകീട്ട് അഞ്ചുമണിവരെ വാദം തുടരാൻ സുപ്രീംകോടതി തീരുമാനിച്ചു.കൃത്യമായ ആസൂത്രണത്തോടെയും മുെന്നാരുക്കത്തോടെയും ഒരു വിഭാഗം ബാബരി മസ്ജിദ് ഭൂമിക്കായി നടത്തുന്ന നീക്കമല്ലാതെ ഇൗ സ്ഥലത്തിെൻറ അവകാശത്തിന് തെളിയിക്കാവുന്ന ഒരു രേഖയും ഹിന്ദുപക്ഷത്തില്ലെന്ന വാദവും ധവാൻ ഉയർത്തി. അതിനാൽ, വ്യത്യസ്തമായ വാദമുഖങ്ങൾ നിരത്തുകയാണ് അവർ ചെയ്യുന്നത്. വിഗ്രഹത്തെപ്പോലെ സ്ഥലത്തെയും ഭരണഘടനാപരമായ അവകാശങ്ങളുള്ള ഒരു വ്യക്തിയായി അംഗീകരിക്കണമെന്ന വാദം ഹിന്ദുപക്ഷം നടത്തുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്.
ബാബരി മസ്ജിദ് ബാബറിെൻറ കാലത്തുണ്ടാക്കിയതല്ലെന്നും ഒൗറംഗസീബിെൻറ കാലത്തുണ്ടാക്കിയതാണെന്നുമുള്ള ഹിന്ദുപക്ഷത്തിെൻറ വാദഗതികളെ ധവാൻ തള്ളിക്കളഞ്ഞു.
1528ൽ മുഗൾ ചക്രവർത്തി ബാബറിെൻറ സേനാനായകൻ മീർബാഖിയുണ്ടാക്കിയതാണ് ബാബരി മസ്ജിദ്. ഇതിന് തെളിവായി മൂന്നു ലിഖിതങ്ങൾ ധവാൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ബാബരി മസ്ജിദ് ബാബറിെൻറ സേനാനായകനുണ്ടാക്കിയതാണെന്നതിന് ഇൗ തെളിവ് മതി. എന്നാൽ, ഇൗ ലിഖിതങ്ങൾ അലഹബാദ് ഹൈകോടതിയിൽ ഹാജരാക്കിയിട്ടും പരിഗണിക്കാതിരുന്നത് അദ്ദേഹം ചോദ്യംചെയ്തു. നിരവധി ചരിത്രരേഖകളും ചരിത്രകാരന്മാരുടെ സഞ്ചാരവിവരണങ്ങളും തെൻറ വാദത്തിന് പിൻബലമായുണ്ടെന്നും അത് സമർപ്പിച്ചിട്ടുണ്ടെന്നും ധവാൻ പറഞ്ഞു.
അതിനിടെ, തിങ്കളാഴ്ച മുതൽ ബാബരി ഭൂമി കേസിെൻറ അന്തിമ വാദത്തിനായി അഞ്ചുമണി വരെ ഇരിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തീരുമാനിച്ചു. ഒക്ടോബർ 18ന് അന്തിമവാദം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് നേരത്തേ വ്യക്തമാക്കിയിരുന്നു.നവംബർ 17ന് വിരമിക്കും മുമ്പ് ബാബരി ഭൂമി കേസിൽ വിധിപറയുമെന്ന നിലപാടിലാണ് ചീഫ് ജസ്റ്റിസ്. ആഗസ്റ്റ് ആറുമുതൽ അഞ്ച് ജഡ്ജിമാരെ ബാബരി ഭൂമി കേസ് പരിഗണിക്കാൻ മാത്രം നിയോഗിച്ച ചീഫ് ജസ്റ്റിസ് ഗൊഗോയി വേണ്ടിവന്നാൽ അഞ്ചുമണിവരെ ഇരിക്കുമെന്നും ശനിയാഴ്ചകളിൽ ഇൗ കേസിനായി സുപ്രീംകോടതി പ്രവർത്തിപ്പിക്കാനും തയാറാണെന്ന് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.