രാമക്ഷേത്ര നിർമാണം അടുത്ത വർഷം ഒക്ടോബറിൽ തുടങ്ങുമെന്ന് വി.എച്ച്.പി
text_fieldsഉഡുപ്പി: അയോധ്യയിലെ രാമക്ഷേത്രത്തിെൻറ നിർമാണം 2018 ഒക്ടോബറിൽ തുടങ്ങുമെന്ന് വി.എച്ച്.പി. സംഘടനയുടെ അന്താരാഷ്ട്ര ജോയിൻറ് സെക്രട്ടറി സുരേന്ദ്ര കുമാർ ജെയിനാണ് ഇക്കാര്യം അറിയിച്ചത്. കർണാടകയിലെ ഉഡുപ്പിയിൽ നടക്കുന്ന ധർമ്മ സൻസ്ഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്ര നിർമാണം 2018 ഒക്ടോബർ 18ന് ആരംഭിക്കും. അടുത്ത ധർമ്മ സൻസ്ഥ അയോധ്യയിലായിരിക്കും നടക്കുക. രാമക്ഷേത്രത്തിെൻറ ഭരണനിർവഹണ കാര്യങ്ങൾ ഹിന്ദുക്കളായിരിക്കും നിർവഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് രാമക്ഷേത്രത്തെ സംബന്ധിച്ച് പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ജെയിനും വിഷയത്തിൽ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തുന്നത്.
അതേ സമയം, ബാബറി തർക്കവുമായി ബന്ധപ്പെട്ട കേസുകൾ ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അലഹബാദ് ഹൈകോടതി വിധിക്കെതിരെയാണ് വിവിധ കക്ഷികൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.