അവസാനവട്ടവും നിലപാടിലുറച്ച്
text_fieldsന്യൂഡൽഹി: ബാബരി ഭൂമി കേസിൽ അവസാന നിർദേശങ്ങൾ സമർപ്പിക്കാൻ അനുവദിച്ച അവസരത്തി ലും തങ്ങളുടെ നിലപാടിലുറച്ച് ഇരുപക്ഷവും. വാദത്തിനപ്പുറത്ത് വല്ലതും സമർപ്പിക് കാനായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നൽകിയ സമയപരിധി ശനിയാ ഴ്ച അവസാനിച്ചതോടെ കേസിൽ ഇനി വിധിമാത്രം ബാക്കി. അന്തിമവാദത്തിെൻറ അവസാനദിവസമ ായ 16നാണ് അഞ്ചംഗ ബെഞ്ച് നിർദേശങ്ങൾ സമർപ്പിക്കാൻ മൂന്നുദിവസത്തെ സമയപരിധി എല്ലാ ക ക്ഷികൾക്കും അനുവദിച്ചത്. തങ്ങളുടെ ഭാഗത്തിലുറച്ച് നിന്നുള്ള നിർദേശങ്ങളാണ് എല് ലാ കക്ഷികളും സുപ്രീംകോടതിക്ക് സമർപ്പിച്ചത്. അതിന് തൊട്ടുമുമ്പായി ജസ്റ്റിസ് ഖ ലീഫുല്ല അധ്യക്ഷനായ മൂന്നംഗ മാധ്യസ്ഥ്യ സമിതി ഒരു ഫോർമുലയും സുപ്രീംകോടതി മുമ്പാകെ വെച്ചു. എന്നാൽ, അലഹാബാദ് ഹൈകോടതി ബാബരി ഭൂമി ഭാഗിച്ചുനൽകിയ മൂന്ന് പ്രധാന കക്ഷികളും ഫോർമുല തള്ളിക്കളഞ്ഞു.
ബാബരി ഭൂമി കേസിലെ കക്ഷികൾ സുപ്രീംകോടതിക്ക് സമർപ്പിച്ച നിർദേശങ്ങൾ
പ്രധാന കക്ഷികൾ
ഉത്തർപ്രദേശ് സുന്നി വഖഫ് േബാർഡ്
1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്ത തെറ്റ് അതേ സ്ഥാനത്ത് പുനർനിർമിച്ച് തിരുത്തണം.
ഒരിക്കൽ പള്ളിയായി വഖഫ് ചെയ്താൽ പിന്നീട് എക്കാലവും അത് പള്ളി തന്നെയായിരിക്കും.
ഭൂമി മുഴുവനായും പള്ളിക്ക് അവകാശപ്പെട്ടതായതിനാൽ പൂർണമായും മുസ്ലിംകൾക്ക് വിട്ടുതരണം.
നിർമോഹി അഖാഡ
വിധി ഹിന്ദുക്കൾക്ക് അനുകൂലമായാൽ രാമവിഗ്രഹത്തെ സേവിക്കാനുള്ള അവകാശം നിർേമാഹി അഖാഡക്ക് വേണം.
തർക്കസ്ഥലത്ത് രാമക്ഷേത്രമുണ്ടാക്കാനുള്ള അനുവാദം നൽകുകയും നിർമിക്കുന്ന ക്ഷേത്രത്തിെൻറ പരിപാലനം നിർമോഹി അഖാഡക്ക് നൽകുകയും വേണം.
2010ലെ അലഹാബാദ് ഹൈകോടതി വിധി സുപ്രീംകോടതി ശരിവെക്കുകയും മുസ്ലിംകൾ ഒരു നിർമാണവും നടത്താതിരിക്കുകയും ചെയ്താൽ അവർക്ക് കൊടുക്കുന്ന മൂന്നിലൊന്ന് ഭൂമികൂടി രാമേക്ഷത്രത്തിനായി ഹിന്ദു കക്ഷികൾക്ക് നൽകണം.
മുസ്ലിംകൾക്ക് പകരം പള്ളി നിർമിക്കാൻ തർക്കസ്ഥലത്തിന് പുറത്ത് എവിടെയെങ്കിലും ഭൂമി അനുവദിക്കുക
രാം ലല്ല വിരാജ്മാൻ
നിർമോഹി അഖാഡക്കോ മുസ്ലിം പക്ഷത്തിനോ ഭൂമിയുടെ ഒരു ഭാഗവും വീതംവെച്ച് കൊടുക്കരുത്.
അയോധ്യയിലെ തർക്കഭൂമി പൂർണമായും രാമക്ഷേത്രത്തിനായി രാം ലല്ലക്ക് നൽകുക.
അപ്രധാന കക്ഷികൾ
രാം ജന്മഭൂമി
പുനരുദ്ധാർസമിതി
തർക്കസ്ഥലത്ത് രാമക്ഷേത്രമേ അനുവദിക്കാവൂ.
രാമക്ഷേത്രമുണ്ടാക്കി കഴിഞ്ഞാൽ അതിെൻറ പരിപാലനത്തിനായി ട്രസ്റ്റ് ഉണ്ടാക്കണം.
ഗോപാൽ സിങ് വിശാരദ്
രാമജന്മഭൂമിയിലെ പ്രാർഥന ഭരണഘടനാവകാശമാണ്.
കേസിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കരുത്.
ഹിന്ദു മഹാസഭ
സുപ്രീംകോടതിയുണ്ടാക്കുന്ന ട്രസ്റ്റ് തർക്കസ്ഥലത്ത് രാമക്ഷേത്രമുണ്ടാക്കണം.
ട്രസ്റ്റിെൻറ മേൽനോട്ടത്തിന് സുപ്രീംകോടതി ഒരു അഡ്മിനിസ്ട്രേറ്ററെ നിയമിക്കണം
ഉത്തർപ്രദേശ്
ശിയ വഖഫ് ബോർഡ്
തർക്കഭൂമിയുടെ ഉടമസ്ഥത സുന്നി വഖഫ് ബോർഡിനല്ല, ശിയ വഖഫ് ബോർഡിനാണ്.
സുന്നി വഖഫ് ബോർഡ് അവകാശവാദം അവസാനിപ്പിച്ച് ഭൂമി ഹിന്ദുക്കൾക്ക് നൽകണം.
ബാബരി ഭൂമിയിൽ രാമക്ഷേത്രമുണ്ടാക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.