Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി തർക്കത്തിൽ...

ബാബരി തർക്കത്തിൽ ഒത്തുതീർപ്പു ശ്രമങ്ങളുമായി ശ്രീ ശ്രീ  രവിശങ്കർ

text_fields
bookmark_border
sri-sri-ravishankar
cancel

അയോധ്യ: ബാബരി മസ്​ജിദ്​ കേസിൽ കോടതിക്ക്​ പുറത്ത്​ ഒത്തു തീർപ്പ്​ ശ്രമങ്ങൾ നടത്താൻ താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ. കേസിലെ കക്ഷികളായ നിർമോഹി അഖാഡയിലെ ആചാര്യ രാം ദാസ് അടക്കമുള്ള സ്വാമിമാരുമായും ഇമാമുമാരുമായും നിരവധി തവണ ചർച്ച നടത്തിയെന്നും രവിശങ്കർ വ്യക്തമാക്കി.

അയോധ്യയിലെ സ്ഥിതിഗതികൾ മാറിയിട്ടുണ്ട്. ഇവിടത്തെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നുണ്ട്. സാഹോദര്യം പ്രകടിപ്പിക്കുന്നതിനായി ഒരു നല്ല വേദിയാണ് ഇപ്പോൾ ആവശ്യം. 2003-04 കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ചില ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ഇപ്പോൾ കുറേക്കൂടി അനുകൂലമായ അവസ്ഥയാണ് ഉള്ളത്. തന്‍റെ വ്യക്തിപരമായ താൽപര്യം കൊണ്ടുമാത്രമാണ് ഇടപെടുന്നതെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചർച്ചകളും മധ്യസ്ഥ ഇടപെടലുകളുമായി സർക്കാറിനോ സർക്കാറുമായി ബന്ധമുള്ള മറ്റേതെങ്കിലും ഏജൻസികൾക്കോ യാതൊരു ബന്ധവുമില്ലെന്നും ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ പ്രസ്താവനയിൽ അറിയിച്ചു. 

എന്നാൽ ഇത്തരത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയെന്ന വാർത്ത ബാബരി ആക്​ഷൻ കമ്മിറ്റിയും മുസ് ലിം പേഴ്സണൽ ലോ ബോർഡും നിഷേധിച്ചു. ചർച്ചകൾക്ക് തയ്യാറാറാണെന്നും എന്നാൽ ഇതുവരെ അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നും ബോർഡ് അറിയിച്ചു.

മു​െമ്പാരിക്കൽ രവിശങ്കറി​​​​​െൻറ മധ്യസ്​ഥൻ തന്നെ വിളിച്ച്​ സംസാരിക്കണമെന്ന്​ ആവശ്യപ്പെട്ടതായി ബാബരി ആക്​ഷൻ കമ്മിറ്റി അംഗം ഹാജി ​െമഹബൂബ്​  എ.എൻ.​െഎ യോട്​ പറഞ്ഞു. താൻ അവരെ സ്വാഗതം ചെയ്​തിരുന്നു. ചിലപ്പോൾ അവർ ഹിന്ദു പ്രതിനിധികളുമായി സംസാരിച്ചിരിക്കാം. എന്നാൽ തങ്ങളോട്​ ഇതുവരെ സംസാരിക്കുകയോ ഏന്തെങ്കിലും സന്ദേശങ്ങൾ നൽകുകയോ ചെയ്​തിട്ടില്ലെന്നും മെഹബൂബ്​ പറഞ്ഞു. അവർക്ക്​ സംസാരിക്കാൻ താത്​പര്യമു​െണ്ടങ്കിൽ തങ്ങൾ തയാറാണ്​. വിഷയം ചർച്ച ചെയ്യുന്നതിലും പരിഹരിക്കുന്നതിലും തങ്ങൾക്ക്​ ഒരു പ്രശ്​നവുമില്ലെന്നും ​ഹാജി മെഹബൂബ്​ അറിയിച്ചു. 

ബാബരി സ്ജിദ് ഉൾപ്പെടുന്ന 2.77 ഏക്കർ വരുന്ന തർക്കസ്ഥലം സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാം ലല്ല എന്നിവർക്കായി വിഭജിച്ചുകൊണ്ടായിരുന്നു 2010ൽ അലഹാബാദ് ഹൈകോടതി വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ സമർപ്പിച്ച 13 അപ്പീലുകളിൽ ഡിസംബർ അഞ്ച് മുതൽ സുപ്രീംകോടതി വാദം കേൾക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayodhya casesri sri ravishankarBabri Masjid casemalayalam news
News Summary - Ram temple issue: Ravi Shankar says meeting with imams, swamis-India news
Next Story