സീറ്റ് തർക്കം തീർക്കാൻ പാസ്വാൻ-ജെയ്റ്റ്ലി ചർച്ച
text_fieldsന്യൂഡൽഹി: മുന്നണി ബന്ധങ്ങളിലെ അസ്വസ്ഥതകൾ പരിഹരിക്കാൻ എൻ.ഡി.എ സഖ്യകക്ഷിയായ ലേ ാക് ജനശക്തി പാർട്ടി അധ്യക്ഷൻ രാംവിലാസ് പാസ്വാനും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമ ായി ചർച്ച. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിഹാറിൽ ബി.ജെ.പിയും എൽ.ജെ.പിയും സീറ്റു പങ്കുവെക്കുന്നത് സംബന്ധിച്ച് ധാരണയുണ്ടാക്കാനുള്ള ശ്രമമായിരുന്നു കൂടിക്കാഴ്ച. സീറ്റ് പങ്കിടൽ മാത്രമല്ല, മറ്റു ചില പ്രശ്നങ്ങൾ കൂടിയുണ്ടെന്നാണ് പാസ്വാെൻറ മകനും എം.പിയുമായ ചിരാഗ് പാസ്വാൻ പറഞ്ഞത്.
അേദ്ദഹവും ജെയ്റ്റ്ലിയെ കാണാൻ ഉണ്ടായിരുന്നു. ബിഹാറിലെ 40 സീറ്റിൽ ആറു സീറ്റ് വേണമെന്നാണ് എൽ.ജെ.പിയുടെ ആവശ്യം. ഒരു രാജ്യസഭ സീറ്റിനും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിന് കഴിഞ്ഞദിവസം പാസ്വാൻ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായേയും കണ്ടിരുന്നു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആറു സീറ്റിൽ എൽ.ജെ.പി ജയിച്ചതാണ്. എന്നാൽ, അതിനുശേഷമാണ് ജനതാദൾ-യു ബി.ജെ.പി പാളയത്തിൽ തിരിച്ചെത്തിയത്. എൽ.ജെ.പിക്ക് ആറു സീറ്റ് തുടർന്നും നീക്കിവെച്ചാൽ 17 വീതം സീറ്റുകളിൽ മാത്രമാണ് ബി.ജെ.പിക്കും ജനതാദൾ-യുവിനും മത്സരിക്കാൻ സാധിക്കുക. ബിഹാറിലെ സീറ്റുകൾ തുല്യമായി പങ്കിടാനാണ് ബി.ജെ.പി-ജെ.ഡി.യു പരസ്പര ധാരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.