സീറ്റ് വിഭജനം: രാം വിലാസ് പസ്വാനും മകനും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
text_fieldsപാട്ന: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലോക് ജനശക്തി പാര്‍ട്ടി (എൽ.ജെ.പി) എൻ.ഡി.എ വിടുമെന ്ന പ്രചരണത്തിനിടെ കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാനും മകൻ ചിരാഗ് പസ്വാനും ബി.ജെ.പി ദേശീയ അധ ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ അമിത് ഷായുടെ വസതിയിലെത്തിയായിരുന്ന ു എൽ.ജെ.പി നേതാക്കളുടെ കൂടിക്കാഴ്ച. മേയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ സീറ്റ് വിഭജന ം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ച എന്നാണ് വിവരം. എൻ.ഡി.എ വിട്ട മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആർ.എൽ.എസ്.പി ഉൾപ്പെടെ ബിഹാറിൽ മഹാസഖ്യം പ്രഖ്യാപിച്ച സഹാചര്യത്തിലാണ് രാം വിലാസ് പസ്വാൻ- അമിത് ഷാ കൂടിക്കാഴ്ച.
എൻ.ഡി.എ സഖ്യത്തിൽ നിന്നും പിൻമാറുന്നുവെന്ന വാർത്ത ഉൾപ്പെടെ പസ്വാൻ നിഷേധിച്ചു. എൻ.ഡി.എ സഖ്യത്തോട് വിരോധമില്ലെന്നും എന്താണോ തങ്ങളുടെ തീരുമാനം അത് ചിരാഗും അംഗീകരിക്കുമെന്നും പസ്വാൻ പ്രതികരിച്ചു.
ബിഹാറില്‍ സീറ്റ് വിഭജനമുൾപ്പെടെയുള്ള കാര്യങ്ങർ ശരിയായില്ലെന്നും ഇത് സഖ്യത്തെ ബാധിച്ചേക്കുമെന്നും പസ്വാന് നേരത്തെ പറഞ്ഞിരുന്നു. സീറ്റ് വിഭജന പ്രശ്നം ഉചിതമായ സമയത്തിനുള്ളില്‍ പരിഹരിക്കാനായില്ലെങ്കില്‍ സഖ്യം തകര്‍ന്നേക്കാമെന്ന് ചിരാഗും വ്യക്തമാക്കിയിരുന്നു.
സീറ്റ് വിഭജന തർക്കത്തെ തുടർന്ന് ഉപേന്ദ്ര കുശ്വാഹയുടെ ആർ.എൽ.എസ്.പി സഖ്യം വിട്ടതോടെ ബിഹാറിലെ എൻ.ഡി.എ സഖ്യം കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇതിനു പിന്നാലെയാണ് പസ്വാനും മകനും ബി.ജെ.പിയെ സമ്മർദത്തിലാക്കി രംഗത്തെത്തിയത്.
2014ല്‍ എല്‍.ജെ.പിയെ എന്‍.ഡി.എയിൽ എത്തിക്കുന്നതില്‍ ചിരാഗിന് നിര്‍ണായക പങ്കുണ്ട്. പാസ്വാനും മകനുമടക്കം ആറ് എംപിമാരാണ് എല്‍.ജെ.പിക്ക് നിലവില്‍ ലോക്സഭയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.