അഅ്സംഖാന് സ്ത്രീകളെ ബഹുമാനിക്കാറില്ല; മാപ്പ് പറയണം - ഡെപ്യൂട്ടി സ്പീക്കർ രമാദേവി
text_fieldsന്യൂഡൽഹി: എസ്.പി എം.പി അഅ്സംഖാന്റെ ലോക്സഭയിലെ മോശം പരാമർശത്തിനെതിരെ ബി.ജെ.പി എം.പിയും ഡെപ്യൂട്ടി സ്പീക്കറ ുമായ രമാദേവി. അഅ്സംഖാന് സ്ത്രീകളെ ബഹുമാനിക്കാറില്ലെന്ന് രമാദേവി പറഞ്ഞു. നടിയും എം.പിയുമായ ജയപ്രദക്കെതിരെ പ റഞ്ഞത് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ലോക്സഭയിൽ ഇരിക്കാൻ ഒരു അവകാശവും അദ്ദേഹത്തിന് ഇല്ല. അഅ്സംഖാനെ സ്പീ ക്കർ പുറത്താക്കണം. ഖാൻ മാപ്പ് പറയണമെന്നും രമാദേവി ആവശ്യപ്പെട്ടു.
മുത്തലാഖ് ബിൽ ചർച്ചക്കിടെ ഡെപ്യൂട്ടി സ്പീക്കർ രമാദേവിക്കെതിരായ അഅ്സംഖാന്റെ പരാമർശം കഴിഞ്ഞ ദിവസം ലോക്സഭയിൽ ബഹളത്തിന് വഴിവെച്ചിരുന്നു. നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കുേമ്പാഴാണ് എനിക്ക് സംസാരിക്കാൻ തോന്നുന്നതെന്നായിരുന്നു അഅ്സംഖാന്റെ വിവാദ പരാമർശം.
അഅ്സംഖാന്റെ പരാമർശം വന്നതോടെ സ്ത്രീകളോട് സംസാരിക്കേണ്ട രീതി ഇതല്ലെന്ന് രമാദേവി തിരിച്ചടിച്ചു. രമാദേവിയെ താൻ സഹോദരിയെ പോലെയാണ് കാണുന്നതെന്നായിരുന്നു അഅ്സംഖാന്റെ മറുപടി. എന്നാൽ, മറുപടിയിൽ തൃപ്തരാകാതിരുന്ന ബി.ജെ.പി അംഗങ്ങൾ സഭയിൽ ബഹളം വെച്ചു. എസ്.പി എം.പി മാപ്പ് പറയണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം.
സ്പീക്കർ ഓം ബിർള വിഷയത്തിൽ ഇടപ്പെടുകയും അഅ്സംഖാനോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, പാർലമെന്‍റിൽ മോശം ഭാഷ ഉപയോഗിക്കുന്നത് ബി.ജെ.പിയാണെന്നായിരുന്നു സ്പീക്കറുടെ ആവശ്യത്തിന് എസ്.പി നേതാവ് അഖിലേഷ് യാദവിന്‍റെ മറുപടി. താൻ മോശം ഭാഷ പ്രയോഗിച്ചിട്ടില്ലെന്നും അഅ്സംഖാൻ പറഞ്ഞു. തുടർന്ന് മാപ്പ് പറയാതെ തന്നെ അഅ്സംഖാനും അഖിലേഷ് യാദവും ലോക്സഭയിൽ നിന്ന് ഇറങ്ങി പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.