ബാബരി ഭൂമിയിൽ രാമക്ഷേത്രമാവാം –ശിയാ വഖഫ് ബോര്‍ഡ്
text_fieldsന്യൂഡല്‍ഹി: ബാബരി മസ്ജിദ് സ്ഥിതിചെയ്ത ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാമെന്നും കർസേവകർ പൊളിച്ച പള്ളി മറ്റൊരിടത്തേക്ക് മാറ്റിപ്പണിയാൻ തങ്ങൾ ഒരുക്കമാണെന്നും ഉത്തർപ്രദേശിലെ ശിയാ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡിന് അയോധ്യക്കേസിൽ റോളില്ലെന്ന അവകാശവാദവും ശിയാ വിഭാഗത്തിൽ നിന്നുള്ള കേന്ദ്ര ന്യൂനപക്ഷമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുമായി ഉറ്റ ബന്ധമുള്ള ശിയാ വഖഫ് ബോർഡ് ജസ്റ്റിസുമാരായ ദീപക് മിശ്ര, അശോക് ഭൂഷൺ, എം. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് മുമ്പാകെ ഉന്നയിച്ചു.
പള്ളി സ്ഥിതിചെയ്ത ഭൂമി ശിയാ സെന്‍ട്രല്‍ വഖഫ് ബോര്ഡിേൻറതായതിനാല് പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങാനുള്ള അവകാശവും ബോര്‍ഡിനുണ്ടെന്ന് ബോർഡ് വാദിച്ചു. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കം കോടതിക്കു പുറത്തുെവച്ച് പരിഹരിക്കണം എന്ന നിർദേശവും ബോർഡ് മുന്നോട്ടുവെച്ചു. ബാബരി മസ്ജിദ് ഉടമസ്ഥാവകാശ കേസ് കോടതി തീർപ്പാക്കണമെന്ന, കേസിലെ പ്രധാന കക്ഷികളായ സുന്നി വഖഫ് ബോർഡിെൻറ നിലപാടിനുവിരുദ്ധമാണിത്.
പള്ളി സ്ഥിതിചെയ്ത ഭൂമിയില്‍ നിന്ന് ഉചിതമായ സ്ഥലത്ത്, മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ തന്നെ ക്ഷേത്രം നിര്‍മിക്കാമെന്ന നിലപാടാണ് തങ്ങള്‍ക്ക്. രാമന് ജനിച്ചുവെന്നുകരുതുന്ന സ്ഥലത്തിനുസമീപം ഏറ്റവും ഉചിതമായ സ്ഥലത്ത് മുസ്ലിംകള്ക്കുകീഴിലുള്ള ഭൂമിയില്‍തന്നെ ക്ഷേത്രം നിര്‍മിക്കണം. പ്രശ്നം രമ്യമായി പരിഹരിക്കുന്നതിെൻറ ഭാഗമായാണ് ഈയൊരു നിലപാട് സ്വീകരിക്കുന്നതെന്നും 30 പേജ് വരുന്ന സത്യവാങ്മൂലത്തില്‍ ബോര്‍ഡ് അറിയിച്ചു. കേസ് വെള്ളിയാഴ്ച മൂന്നംഗ ബെഞ്ച് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.