നെഹ്റു പട്ടേലിനെ തഴയാൻ ശ്രമിച്ചോ? ട്വിറ്ററിൽ വിദേശകാര്യ മന്ത്രി-രാമചന്ദ്രഗുഹ ഏറ്റുമുട്ടൽ
text_fieldsന്യൂഡൽഹി: സർദാർ വല്ലഭ്ഭായ് പട്ടേലിെൻറ പേര് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു 1947ൽ ത യാറാക്കിയ മന്ത്രിമാരുടെ ആദ്യ പട്ടികയിൽ ഉണ്ടായിരുന്നോ? പ്രമുഖ മലയാളി ഉദ്യോഗസ് ഥൻ വി.പി. മേനോെൻറ കൊച്ചുമകൾ നാരായണി ബസു തെൻറ മുത്തച്ഛനെക്കുറിച്ച് എഴുതിയ പുസ്തക ത്തിലെ (വി.പി. മേനോൻ: ദ അൺസങ് ആർകിടെക്റ്റ് ഓഫ് മോഡേൺ ഇന്ത്യ) പരാമർശത്തെച്ചൊല് ലി ട്വിറ്ററിൽ വാഗ്വാദം.
നെഹ്റുവിന് പട്ടേലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ താൽപര്യമില്ലായിരുന്നുവെന്ന് പുസ്തക പ്രകാശന വേളയിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞതിനു പിന്നാലെ, കോൺഗ്രസ് നേതാക്കളും ചരിത്രകാരൻ രാമചന്ദ്രഗുഹയും കടുത്ത വിമർശനവുമായി രംഗത്തെത്തി. ‘ചരിത്രപുരുഷനോട് ഏറെകാലത്തിനുശേഷം നീതികാട്ടിയ പുസ്തകം’ എന്ന് ജയശങ്കർ ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.
ഇതിന് പിന്നാെല, പട്ടേലിനെ തഴയാനായിരുന്നു നെഹ്റുവിന് താൽപര്യമെന്നത് വെറും കെട്ടുകഥയാണെന്നും ഇൗ വാദം പൂർണമായും പ്രഫ. ശ്രീനാഥ് രാഘവൻ തകർത്തിട്ടുണ്ടെന്നും രാമചന്ദ്രഗുഹ പറഞ്ഞു. വ്യാജ വാർത്താ നിർമിതിയും ആധുനിക ഇന്ത്യ നിർമിച്ചവർക്കിടയിൽ കൃത്രിമമായി ശത്രുതയുണ്ടാക്കലും വിദേശകാര്യ മന്ത്രിയുടെ പണിയല്ലെന്നും അദ്ദേഹം അത് ബി.െജ.പി ഐ.ടി സെല്ലിന് വിടണമെന്നും ഗുഹ എഴുതി.
ഇതിന് മറുപടിയായി ജയ്ശങ്കർ എത്തി. ചില വിദേശകാര്യ മന്ത്രിമാർ പുസ്തകം വായിക്കുമെന്നും ചില പ്രഫസർമാർക്കും അത് നല്ലതാണെന്നുമായിരുന്നു മന്ത്രിയുടെ പരിഹാസം. ഇതിനുപിന്നാലെ, 1947 ആഗസ്റ്റ് ഒന്നിന് പട്ടേലിനോട് കാബിനറ്റിൽ ചേരാൻ ആവശ്യപ്പെട്ട് നെഹ്റു എഴുതിയ കത്ത് ഗുഹ ട്വിറ്റിൽ ഇട്ടു. ഇതിൽ, നെഹ്റു പട്ടേലിനെ സംബോധന ചെയ്യുന്നത് ‘മന്ത്രിസഭയിലെ ഏറ്റവും കരുത്തേറിയ തൂൺ’ എന്നാണ്. ആരെങ്കിലും ഈ കത്തൊന്ന് ജയ്ശങ്കറിനെ കാണിക്കു എന്നും ഗുഹ എഴുതി.
ജയ്ശങ്കറിനെ കുടയാൻ പിന്നീട് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശും എത്തി. പട്ടേലിെൻറ പേര് മന്ത്രിപ്പട്ടികയിൽ ഒന്നാമതായി ചേർത്ത് നെഹ്റു മൗണ്ട് ബാറ്റനെഴുതിയ കത്ത് അദ്ദേഹം പോസ്റ്റ് ചെയ്തു. മറ്റു രേഖകളും ജയ്റാം രമേശ് ട്വിറ്ററിലിട്ടു. 2015ൽ വിദേശകാര്യ സെക്രട്ടറിയാകുന്നതിന് മുമ്പ് വായിച്ച പുസ്തകങ്ങളെല്ലാം മറക്കാനാണ് ഈ ജ്ഞാനിയായ മന്ത്രിക്ക് താൽപര്യമെന്ന് ജയ്റാം പരിഹസിച്ചു. ശശി തരൂരും അക്കാദമിക് രേഖകളുമായി വിദേശകാര്യമന്ത്രിക്കെതിരെ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.