രാഹുലിനെതിരായ പരാമർശം: വിശദീകരണവുമായി രാമചന്ദ്ര ഗുഹ
text_fieldsന്യൂഡൽഹി: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പ്രസ്താവനയെക്കുറിച്ച ് വിശദീകരണവുമായി ചരിത്രകാരൻ രാമചന്ദ്ര ഗുഹ. വ്യത്യസ്ത ട്വീറ്റുകളിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
‘ഹിന്ദുത്വ ദേശീയതക്കെതിരായ ഭരണഘടനാ ദേശീയതയുടെ പ്രതിരോധത്തെക്കുറിച്ചായിരുന്നു പ്രഭാഷണം. പക്ഷേ ഒരു മണി ക്കൂർ നീണ്ട സംസാരത്തിൽനിന്ന് മാധ്യമങ്ങൾ രണ്ട് വാക്യങ്ങൾ മാത്രം അടർത്തിയെടുത്ത് അർഥം മാറ്റുകയായിരുന്നു.
സ്വതന്ത്ര്യസമര പാർട്ടി മുഴുവൻ ഒരു കുടുംബം നിയന്ത്രിക്കുന്നത് കൊണ്ടാണ് ഹിന്ദുത്വത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭം മുടന്തിപ്പോകാനുള്ള കാരണം എന്നു തന്നെയാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്.’ -അദ്ദേഹം പറഞ്ഞു.
‘കോൺഗ്രസിന്‍റെ ഈ ദൗത്യം വേണ്ടത്ര ലക്ഷ്യത്തിലെത്തിയില്ലെങ്കിലും ഭരണഘടനാ മൂല്ല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള സമരം സാധാരണ ജനങ്ങൾ ഏറ്റെടുക്കും. അതാണ് ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ നാം കാണുന്നതെന്ന് പറഞ്ഞാണ് ഞാൻ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പ്രഭാഷണം അവസാനിപ്പിച്ചത്.’ -രാമചന്ദ്ര ഗുഹ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയെ എം.പിയായി തെരഞ്ഞെടുത്തതാണ് കേരളം ചെയ്ത വിനാശകരമായ കാര്യമെന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ നരേന്ദ്രമോദിക്കെതിരെ രാഹുലിന് ഒരു സാധ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.I ended my KLF talk by saying that even if the Congress may not be up to the task, ordinary citizens will carry on the struggle in defence of constitutional values. As they have done so admirably in the protests against the CAA. https://t.co/WkEK8iAoB8
— Ramachandra Guha (@Ram_Guha) January 18, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.