രമൺസിങ് സർക്കാറിനെതിരായ അവിശ്വാസപ്രമേയം പരാജയം
text_fieldsറായ്പൂർ: ഛത്തിസ്ഗഢിൽ രമൺ സിങ്ങിെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ നടന്ന ശബ്ദവോെട്ടടുപ്പിലൂടെയാണ് പ്രമേയം തള്ളിയത്. വെള്ളിയാഴ്ച ഉച്ചക്ക് 12ന് തുടങ്ങിയ ചർച്ച പൂർത്തിയായത് ശനിയാഴ്ച പുലർച്ചെ 2.10ന്.
അഴിമതി, ക്രമസമാധാനപ്രശ്നം, അസെക്സ് സീഡി കേസ് അടക്കം വിവിധ ആരോപണങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് അവിശ്വാസപ്രമേയത്തിന് അനുമതി തേടിയത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ദിശാബോധമില്ലാത്തതാണെന്നും മുഖ്യമന്ത്രി രമൺസിങ് ആണയിട്ടു. 15 വർഷമായി മികച്ചൊരു പ്രതിപക്ഷമാകാൻപോലും കഴിയാത്തതാണ് കോൺഗ്രസിെൻറ ദുര്യോഗം. ഒരു തെളിവുമില്ലാതെ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന മട്ടിലാണ് പ്രതിപക്ഷത്തിെൻറ ആരോപണമെന്നും അദ്ദേഹം വിമർശിച്ചു. സർക്കാറിെൻറ നേട്ടങ്ങൾ അക്കമിട്ടു നിരത്തിയശേഷം ബി.ജെ.പി അധികാരം നിലനിർത്തുമെന്ന് അദ്ദേഹം പറഞ്ഞു.
രമൺസിങ് സർക്കാർ മൂന്നാമത്തെ അവിശ്വാസമാണ് അതിജീവിക്കുന്നത്. 2003 മുതൽ ഇവിടെ അധികാരം കൈയാളുന്ന ബി.ജെ.പി ഇൗ വർഷം അവസാനം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.