രാംബാഗ് ഏറ്റുമുട്ടൽ: ആധികാരികതയിൽ സംശയം –മഹ്ബൂബ മുഫ്തി
text_fieldsശ്രീനഗർ: മൂന്ന് ഭീകരരെ കൊലപ്പെടുത്തിയതായി പൊലീസ് അവകാശപ്പെട്ട ശ്രീനഗറിലെ രാംബാഗ് ഏറ്റുമുട്ടലിെൻറ ആധികാരികത സംബന്ധിച്ച് ന്യായമായ സംശയങ്ങൾ ഉയരുന്നുണ്ടെന്ന് പി.ഡി.പി പ്രസിഡൻറും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മഹ്ബൂബ മുഫ്തി. ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ റസിസ്റ്റൻറ് ഫ്രണ്ട് (ടി.ആർ.എഫ്) കമാൻഡറുൾപ്പെടെയുള്ള മൂന്നുപേരാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാസേന അറിയിച്ചിരുന്നു.
എന്നാൽ, രാംബാഗിലേത് ഏറ്റുമുട്ടലല്ല, ഏകപക്ഷീയമായ വെടിവെപ്പാെണന്ന് സംശയിക്കുന്നതായി ദൃക്സാക്ഷികളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ മഹ്ബൂബ ട്വിറ്ററിൽ കുറിച്ചു. ടി.ആർ.എഫ് കമാൻഡർ മെഹ്റാൻ യാസീൻ ഷല്ല, മൻസൂർ അഹ്മദ് മിർ, അറഫാത്ത് ശൈഖ് എന്നിവരാണ് രാംബാഗിൽ കൊല്ലപ്പെട്ടത്. സ്കൂൾ പ്രിൻസിപ്പൽ സുപീന്ദർ കൗർ, അധ്യാപകൻ ദീപക് ചന്ദ്, പൊലീസ് എസ്.െഎ അർഷദ് അഹ്മദ് മിർ എന്നിവരുടെ കൊലപാതകങ്ങൾക്ക് പിന്നിൽ മെഹ്റാനാണെന്ന് പൊലീസ് പറഞ്ഞു.
രാംബാഗിൽ കാർ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ കാറിലുണ്ടായിരുന്നവർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെടിയുതിർത്തുകൊണ്ട് കാറിൽ നിന്നിറങ്ങിയോടാൻ ശ്രമിച്ചപ്പോൾ ഫലപ്രദമായി ചെറുത്ത് തിരിച്ച് വെടിവെക്കുയായിരുന്നു. എന്നാൽ, ഏറ്റുമുട്ടലിന് ദൃക്സാക്ഷികളായവർ പൊലീസ് ഭാഷ്യം തള്ളി. മൂന്നുപേരെയും കാറിൽനിന്ന് പുറത്തേക്ക് തള്ളുകയും പിന്നീട് വെടിവെച്ച് കൊല്ലുകയുമായിരുന്നുെവന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.