രാംബാഗ് ഏറ്റുമുട്ടൽ: ശ്രീനഗർ നഗരം അടഞ്ഞുതന്നെ, മൊബൈൽ ഇൻറർനെറ്റ് വിച്ഛേദിച്ചു
text_fieldsശ്രീനഗർ: രാംബാഗ് ഏറ്റുമുട്ടലിൽ മൂന്നുപേർ കൊല്ലപ്പെട്ടതിനെ തുടർന്ന് ശ്രീനഗർ നഗരത്തിലെ മിക്ക കടകളും വ്യാപാര സ്ഥാപനങ്ങളും തുടർച്ചയായ രണ്ടാം ദിവസവും അടഞ്ഞുകിടന്നു. നഗരത്തിെല പല ഭാഗത്തും മൊബൈൽ ഇൻറർനെറ്റ് വിേച്ഛദിച്ചിരിക്കുകയാണ്.
നൗഹട്ട, ഗോജ്വാര, ഖൻയാർ, സഫകടൽ, നവകടൽ, രജൗരി കടൽ, എം.ആർ ഗഞ്ച് തുടങ്ങിയ ഉൾപ്രദേശങ്ങളാണ് പ്രധാനമായും അടഞ്ഞുകിടക്കുന്നത്. അതേസമയം, ഗതാഗതം പതിവുപോലെ നടന്നു. ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) കമാൻഡർ മെഹ്റാൻ യാസീൻ ഷല്ല, മൻസൂർ അഹമ്മദ് മിർ, അറഫാത്ത് ശൈഖ് എന്നിവരാണ് ബുധനാഴ്ച രാംബാഗ് മേഖലയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. അതേസമയം, ലശ്കറെ ത്വയ്യിബയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ടി.ആർ.എഫുമായി ബന്ധമുള്ളവരാണ് മൻസൂർ അഹമ്മദ് മിറും അറഫാത്ത് ശൈഖുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.