Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎസ്​.പി​െയ വിട്ട്​...

എസ്​.പി​െയ വിട്ട്​ മോദി-ഷാ സഖ്യത്തിൽ ചേരൂ -മായാവതിയോട്​ അതാവലെ

text_fields
bookmark_border
എസ്​.പി​െയ വിട്ട്​ മോദി-ഷാ സഖ്യത്തിൽ ചേരൂ -മായാവതിയോട്​ അതാവലെ
cancel

ന്യൂഡൽഹി: ബി.ജെ.പി പിന്തുണയോടു കൂടി തെരഞ്ഞെടുപ്പിൽ വിജയം വരിച്ചത്​ ഒാർമിച്ച്​ മായാവതി ബി.ജെ.പിയുമായി ​ൈകകോ ർക്കണമെന്ന്​ കേന്ദ്രമന്ത്രി രാംദാസ്​ അതാവലെ. എസ്​.പിയുമായി സഖ്യം ചേർന്നതുകൊണ്ട്​ ​വിജയം നേടാനാകില്ലെന്നും അതാവലെ ഒാർമിപ്പിച്ചു.

മായാവതി മൂന്ന്​ തവണ ബി.ജെ.പി പിന്തുണയോടെ യു.പി മുഖ്യമന്ത്രിയായിട്ടുണ്ട്​. എസ്​.പിയുമായി സഖ്യം ചേരുന്നതുകൊണ്ട്​ ലോക്​ സഭ തെരഞ്ഞെടുപ്പിൽ ആഗ്രഹിക്കുന്ന വിജയം നേടാൻ സാധിക്കില്ലെന്ന്​ ബി.എസ്​.പിക്ക്​ അറിയാം. എസ്​.പിക്ക്​ പകരം ബി.ജെ.പിയുമായാണ്​ മായാവതി കൈകോർക്കേണ്ടത്​. എസ്​.പിയിലെ ഉൾപാർട്ടി പോര്​ മൂലം സഖ്യം നീണ്ടു നിൽക്കില്ലെന്നും അതാവലെ പറഞ്ഞു.

മായാവതി ഹിജഡയേക്കാൾ മോശമാണെന്ന്​ ബി.ജെ.പി എം.എൽ.എ സാധ്​ന സിങ്​ പറഞ്ഞതിനെയും അതാവലെ വിമർശിച്ചു. അത്തരം വ്യക്​തിപരമായ അധിക്ഷേപങ്ങൾ നടത്താൻ പാടി​െല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതാവലെയു​െട റിപ്പബ്ലിക്കൻ പാർട്ടി ഒാഫ്​ ഇന്ത്യക്ക്​ യു.പിയിൽ മൂന്ന്​ ലോക്​ സഭ സീറ്റുകൾ നൽകാമെന്ന്​ അമിത്​ഷാ ഉറപ്പു നൽകിയിട്ടുണ്ട്​. യു.പിയിൽ ദലിത്​ വിഭാഗത്തിൽ പിന്തുണയുള്ള പാർട്ടിയാണ്​ ആർ.പി.​െഎ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bspmayawatiramdas athavalemalayalam newsBJPBJPLok Sabha Electon 2019
News Summary - Ramdas Athawale Wants Mayawati to Join Modi-Shah -India news
Next Story