രാംദേവും മഹാരാഷ്ട്ര സർക്കാറും 25000 കോടിയുടെ പശുപദ്ധതിക്ക്
text_fieldsന്യൂഡൽഹി: പുതിയ പശു പദ്ധതിക്കായി യോഗ ഗുരു രാംദേവിന് വിദർഭയിൽ 1000 ഏക്ര സ്ഥലം അനുവദിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനോട് ആവശ്യപ്പെട്ടു. പശുക്കളുമായി ബന്ധപ്പെട്ട് തുടങ്ങുന്ന 25000 കോടി രൂപയുടെ പദ്ധതിക്ക് ഹേതിയിൽ സ്ഥലം അനുവദിക്കണമെന്നാണ് ആവശ്യം. രാംദേവിെൻറ പതഞ്ജലി ഗ്രൂപ്പുമായി േചർന്ന് പദ്ധതിയെ പ്രോത്സാഹിപ്പിക്കണമെന്നും നിതിൻ ഗഡ്കരി ആവശ്യപ്പെട്ടു.
10,000 പശുക്കളെ വാങ്ങി പശുക്കളെ ഉൽപാദിപ്പിക്കുന്ന കേന്ദ്രം വികസിപ്പിച്ച് പാലും പാലുത്പന്നങ്ങളും നിർമിക്കാനാണ് പദ്ധതിയെന്ന് നിതിൻ ഗഡ്കരി വിശദീകരിക്കുന്നു. എന്നാൽ കേന്ദ്രമന്ത്രിയുടെ ആവശ്യം ഇതുവരെ മുഖ്യമന്ത്രിയുടെ ഒാഫീസിനു മുമ്പാകെ എത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, സംസ്ഥാന മൃഗസംരക്ഷണ വകുപ്പിെൻറ കീഴിൽ ഹേതിയിൽ നിലവിൽ പശു ഉൽപാദന കേന്ദ്രമുണ്ടെന്ന് വാർധ കലക്ടർ ശൈലേഷ് നവാൽ പറഞ്ഞു. ഇത് വികസിപ്പിക്കണെമന്ന് ഒരു നിർദേശമുണ്ട്. എന്നാൽ അത് മൃഗ സംരക്ഷണ വകുപ്പ് വഴി വന്നതാണെന്നും കേന്ദ്രമന്ത്രി വഴി നിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്നും കലക്ടർ അറിയിച്ചു.
328 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന ഹേതിയിലെ പശു ഉൽപാദന കേന്ദ്രം വികസിപ്പിക്കാൻ നിർദേശം അയച്ചിരുന്നതായി മൃഗ സംരക്ഷണ വകുപ്പ് കമ്മീഷണർ അറിയിച്ചു. 40 ഹെക്ടർ മാത്രമേ വകുപ്പിന് കീഴിലുള്ളൂ. ബാക്കി വനം വകുപ്പിെൻറ സ്ഥലമാണ്. ഇൗ കേന്ദ്രം പുനരുജ്ജീവിപ്പിക്കാൻ നിർദേശം മുന്നോട്ടു വെച്ചിരുന്നു. പൊതു-സ്വകാര്യ സംരംഭമായോ നയപരമായ പങ്കാളിത്തത്തിലൂെടയോ ബി.ഒ.ടി സംരംഭമായോ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയും ചില ചർച്ചകൾ നടത്തിയിരുന്നുവെന്നും കമീഷണർ അറിയിച്ചു.
ഹേതിയിൽ ബിസിനസ് സംരംഭമല്ല, സേവന സംരംഭം തുടങ്ങാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് പതഞ്ജലി ആചാര്യൻ ബാലകൃഷ്ണ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രിക്ക് സമർപ്പിക്കാൻ വിശദമായ പദ്ധതി വിവരങ്ങൾ നൽകാൻ നിതിൻ ഗഡ്കരി ആവശ്യപ്പെെട്ടന്നും ബാലകൃഷ്ണ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.