നല്ല തേനുണ്ടാക്കാനറിയാത്ത രാംദേവാണ് കൊറോണക്കെതിരെ മരുന്നുണ്ടാക്കുന്നത്? പരിഹസിച്ച് സോഷ്യൽ മീഡിയ
text_fieldsന്യൂഡൽഹി: പതഞ്ജലി ഉൾപ്പടെ ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകൾ വിൽക്കുന്ന തേനിൽ മായമെന്ന കണ്ടെത്തൽ പുറത്തുവന്നതോടെ രാംദേവിനെയും പതഞ്ജലിയെയും ട്രോളി സോഷ്യൽ മീഡിയ. കൊറോണക്കെതിരെ മരുന്നുണ്ടാക്കുമെന്ന രാംദേവിെൻറ മുമ്പത്തെ അവകാശവാദങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പരിഹാസം. നല്ല തേനുണ്ടാക്കാനറിയാത്ത രാംദേവാണ് കൊറോണക്കെതിരെ മരുന്നുണ്ടാക്കുന്നത്? എന്നാണ് ട്വിറ്ററിൽ അടക്കമുള്ള കളിയാക്കൽ.
'കൊറോണക്കെതിരെ താൻ മരുന്ന് കണ്ടുപിടിക്കുമെന്നായിരുന്നു രാംദേവ് പറഞ്ഞിരുന്നത്. മര്യാദക്ക് തേൻപോലുമുണ്ടാക്കാൻ അയാൾക്ക് കഴിയില്ലെന്ന് തെളിഞ്ഞിരിക്കുന്നു. മൊത്തം ഭക്ത് ഇക്കോസിസ്റ്റവും വ്യാജമാണെന്നതിെൻറ തെളിവാണിത്' -യൂത്ത് കോൺഗ്രസ് നാഷനൽ കാംപെയിൻ ഇൻചാർജും ട്വിറ്ററാറ്റിയുമായ ശ്രീവത്സ ട്വീറ്റ് ചെയ്തു. 'തേൻ മാത്രമല്ല, ഭക്തർക്ക് ഗോമൂത്രവും രാംദേവ് മായം ചേർത്ത് വിറ്റിട്ടുണ്ട്. സി.ബി.ഐ അന്വേഷിക്കണം' -മറ്റൊരു ട്വീറ്റിൽ ശ്രീവത്സ കുറിച്ചു.
'ബാബാ രാംദേവിന് അഭിനന്ദനങ്ങൾ! രാജ്യത്ത് ഇന്ത്യക്കാരെക്കുറിച്ച് കരുതലുള്ള ഏകസംരംഭകൻ അദ്ദേഹം മാത്രമാണ്. തേനിെൻറ വിലക്ക് അദ്ദേഹം ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത പഞ്ചസാര നമുക്ക് നൽകുന്നു' -ഒരാൾ ട്വീറ്റ് ചെയ്തത് ഇങ്ങനെ.
'കേന്ദ്ര സർക്കാറിെൻറ വിവാദ കർഷക നിയമങ്ങളെ പിന്തുണക്കുന്ന യോഗ സംരംഭകൻ രാംദേവ് മായം ചേർത്ത തേൻ വിൽക്കുന്നു' എന്നായിരുന്നു പത്രപ്രവർത്തക രോഹിണി സിങ്ങിെൻറ ട്വീറ്റ്. 'സ്വദേശിയുടെ പേരിൽ രാംദേവ് ചൈനീസ് പഞ്ചസാര ചേർത്ത തേൻ വിൽക്കുന്നു. മറ്റു സംഘപരിവാര ഭക്തന്മാർക്കൊപ്പം ദേശസ്നേഹത്തിെൻറ മറവിൽ കഴിഞ്ഞ ആറു വർഷമായി വെറുപ്പ് പ്രസരിപ്പിച്ചുകൊണ്ടിരിക്കുേമ്പാഴാണിത്' -മറ്റൊരു ട്വീറ്റിൽ കുറിച്ചതിങ്ങനെ.
പതഞ്ജലി, ഡാബർ, സാൻഡു തുടങ്ങിയ കമ്പനികൾ വിൽക്കുന്ന തേനിലും വ്യാപകമായി ചൈനയിൽ നിന്നുള്ള പഞ്ചസാര ചേർക്കുന്നുണ്ടെന്ന് സി.എസ്.ഇ (സെൻറർ ഫോർ സയൻസ് ആൻഡ് എൻവയോൺമെൻറ്) ആണ് കണ്ടെത്തിയത്. 13 ബ്രാൻഡുകൾ ടെസ്റ്റ് ചെയ്തതിൽ സഫോള, മാർക്ഫെഡ് സോൻഹ, നെക്ടർ എന്നീ മൂന്നെണ്ണം മാത്രമാണ് ഗുണനിലവാരമുള്ളവയെന്ന് കണ്ടെത്തിയത്. പഞ്ചസാരയുടെ സിറപ്പ് ചേർത്താണ് ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകളെല്ലാം തേൻ വിൽക്കുന്നതെന്ന് സി.എസ്.ഇയുടെ പഠനത്തിൽ വ്യക്തമായതായി ഡയറക്ടർ ജനറൽ സുനിത നരേൻ വെളിപ്പെടുത്തിയിരുന്നു.
കരിമ്പ്, ചോളം, അരി, ബീറ്റ്റൂട്ട് എന്നിവയിൽ നിന്നുള്ള പഞ്ചസാര മധുരം കൂട്ടാനായി തേനിൽ ചേർക്കുന്നു. പ്രത്യേക ടെസ്റ്റുകൾ നടത്തിയാൽ മാത്രമേ ഇത് തിരിച്ചറിയാൻ സാധിക്കു. ചൈനീസ് പഞ്ചസാര ന്യൂക്ലിയർ മാഗ്നെറ്റ് റിസോൻസ് ടെസ്റ്റിലാണ് കണ്ടെത്താൻ കഴിയുക. എഫ്.എസ്.എസ്.എ.ഐയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നും തേനിൽ മായമില്ലെന്നുമാണ് കമ്പനികളുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.