തനിക്കെതിരെയുള്ള പ്രചാരണങ്ങൾക്ക് പിന്നിൽ രാജ്യദ്രോഹികൾ -ബാബാ രാംദേവ്
text_fieldsന്യൂഡൽഹി: അലോപ്പതി ചികിത്സരീതിയെ വിമർശിച്ചതിനാൽ തനിക്കെതിരെ പ്രചാരണം നടത്തുന്നത് രാജ്യവിരുദ്ധ ശക്തികളാണെന്ന് ബാബാ രാംദേവ്. അലോപ്പതിക്കെതിരായ പരാമർശത്തിെൻറ പേരിൽ ബാബാ രാംദേവിനെതിരെ വ്യാപകമായ വിമർശനം ഉയർന്ന സാഹചര്യത്തിൽ സി.എന്‍.എന്‍ ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാംദേവ് ഐ.എം.എക്കെതിരെ രാജ്യവിരുദ്ധരെന്ന ആരോപണമുന്നയിച്ചത്.
ശസ്ത്രക്രിയക്കും മറ്റു ജീവന്‍രക്ഷാ ചികിത്സക്കും മാത്രമാണ് അലോപ്പതി ഫലപ്രദമായിട്ടുള്ളതെന്നും ബ്ലഡ് പ്രഷര്‍, ടെന്‍ഷന്‍, ഷുഗര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ജനങ്ങള്‍ ആയുര്‍വേദ മരുന്നുകളാണ് ഉപയോഗിക്കുന്നതെന്നും രാംദേവ് അഭിമുഖത്തിൽ പറഞ്ഞു. അലോപ്പതി രോഗങ്ങളെ നിയന്ത്രിക്കുക മാത്രം ചെയ്യുേമ്പാൾ ആയുര്‍വേദം പൂര്‍ണമായും രോഗത്തെ സുഖപ്പെടുത്തുന്നുവെന്നും രാംദേവ് പറഞ്ഞു.
നേരത്തേ ഐ.എം.എക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണവുമായി രാംദേവിന്റെ അടുത്ത അനുയായിയും പതഞ്ജലി ചെയർമാനുമായ ആചാര്യ ബാലകൃഷ്ണ രംഗത്തെത്തിയിരുന്നു. 'ഇന്ത്യക്കാരെ മുഴുവൻ യോഗക്കും ആയുർവേദത്തിലും എതിരെ തിരിക്കാനും ഇന്ത്യയെ ക്രിസ്ത്യൻ രാജ്യമാക്കി മാറ്റാനുമുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനായാണ് ബാബ രാംദേവിനെ ലക്ഷ്യമിടുന്നത്. ഇതിനെതിരെ ഉണർന്നു പ്രതികരിച്ചില്ലെങ്കിൽ വരുംതലമുറ നിങ്ങൾക്ക് മാപ്പ് തരില്ല - ബാലകൃഷ്ണ ട്വീറ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.