കോവിഡ് നിയന്ത്രണങ്ങൾക്കിടെ കൂട്ട സൂര്യനമസ്കാരത്തിനൊരുങ്ങി രാംദേവും ഗോവ സർക്കാറും
text_fieldsപനാജി: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി രാജ്യമാകെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെ വിദ്യാർഥികളെ പെങ്കടുപ്പിച്ച് കൂട്ട സൂര്യനമസ്കാരം സംഘടിപ്പിക്കാൻ ബാബ രാംദേവ് തയാറെടുക്കുന്നു. ലോക റെക്കോഡ് ലക്ഷ്യമിട്ട് ഗോവ സർക്കാറിെൻറ സഹായത്തോടെ ഏപ്രിൽ 20 നാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ടൈംസ് ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
വൈകീട്ട് 3.30 മുതൽ ഏഴുമണി വരെ നടക്കുന്ന പരിപാടിയിൽ കുട്ടികളെ പെങ്കടുപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സ്കൂളുകൾക്ക് സർക്കുലർ അയച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെച്ചതായി അറിയിച്ച അതേ ദിവസം തന്നെയാണ് ഈ സർക്കുലറും അയച്ചത്.
ഏപ്രിൽ 20ന് നടക്കുന്ന പരിപാടിക്കായി എപ്രിൽ 15 മുതൽ പരിശീലനവും നടക്കുമത്രെ. എത്ര കുട്ടികളെയാണ് പങ്കെടുപ്പിക്കുന്നത് എന്ന് പറയുന്നില്ലെങ്കിലും പരിപാടി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ റജിസ്റ്റർ ചെയ്താണ് നടത്തുന്നത്.
യോഗ ഗുരു ബാബ രാദേവും ഗോവ മുഖ്യമന്ത്രിയും പരിപാടിയിൽ പങ്കെടുക്കുമെന്നും ഗോവ വിദ്യാഭ്യാസ ഡയറക്ടർ വന്ദന റാവു സ്കൂളുകൾക്ക് അയച്ച സർക്കുലറിൽ പറയുന്നു. ബാബ രാദേവിെൻറ പതജ്ഞലി യുവ ഭാരത്, ഭാരത് സ്വാഭിമാൻ ട്രസ്റ്റ്, പതജ്ഞലി യോഗപീഠ് എന്നിവയാണ് പരിപാടിയുടെ സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.