Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാക്​സിനെടുക്കില്ല;...

വാക്​സിനെടുക്കില്ല; യോഗയുടേയും ആയുർവേദത്തി​േന്‍റയും സംരക്ഷണമുണ്ടെന്ന്​ ബാബ രാംദേവ്​

text_fields
bookmark_border
Baba Ramdev
cancel

ന്യൂഡൽഹി: കോവിഡ്​ വാക്​സിൻ സ്വീകരിക്കില്ലെന്ന്​ പ്രസ്​താവനയുമായി ​യോഗ ഗുരു ബാബ രാംദേവ്​. താൻ വാക്​സിനെടുക്കില്ലെന്നും യോഗയുടേയും ആയുർവേദത്തി​േന്‍റയും ഇരട്ടസംരക്ഷണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്​ മൂലമുണ്ടാകുന്ന മരണങ്ങൾ അലോപ്പതി പൂർണമായും ഫലപ്രദമല്ലെന്ന്​ തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

പതിറ്റാണ്ടുകളായി ഞാൻ ആയുർവേദയും യോഗയും പരിശീലിക്കുന്നുണ്ട്​. എനിക്ക്​ വാക്​സിൻ എടുക്കണമെന്ന്​ ആഗ്രഹമില്ല. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക്​ പ്രാചീനമായ ചികിത്സാ രീതികളുണ്ട്​. ആയുർവേദത്തിന്​ ആഗോളതലത്തിൽ അംഗീകാരം ലഭിക്കുന്ന സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പ്രാചീന ചികിത്സരീതിയെ മോശമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്​. നേരത്തെ അലോപതിക്കെതിരായ രാംദേവിന്‍റെ പ്രസ്​താവനക്കെിരെ ഐ.എം.എ രംഗത്തെത്തിയിരുന്നു. 1000 കോടിയുടെ മാനനഷ്​ട കേസും ഐ.എം.എ ബാബ രാംദേവിനെതിരെ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baba ramdev
News Summary - Ramdev now says Covid vaccine has no use, he has dual cover with yoga, Ayurveda
Next Story