Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലെ...

ഡൽഹിയിലെ പടക്കനിരോധനം: ഹിന്ദുക്ക​ൾക്കെതിരായ നീക്കമെന്ന്​ ബാബാ രാംദേവ്​

text_fields
bookmark_border
ഡൽഹിയിലെ പടക്കനിരോധനം: ഹിന്ദുക്ക​ൾക്കെതിരായ നീക്കമെന്ന്​ ബാബാ രാംദേവ്​
cancel

ന്യൂഡല്‍ഹി: തലസ്ഥാനത്ത്​ ​ ദീപാവലി ആഘോഷങ്ങള്‍ക്ക്​ പടക്ക വില്‍പന നിരോധിച്ച സുപ്രീം കോടതി നടപടി ഹിന്ദുക്കൾക്കെതിരായ നീക്കമാണെന്ന്​ ബാബാ രാംദേവ്​. ഹിന്ദു മതവിഭാഗത്തെ ലക്ഷ്യംവെച്ചാണ്​ പടക്ക നിരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ മാത്രം എന്നും നിയന്ത്രണങ്ങളുടെ പരിധിയില്‍ പെടുത്തുന്നത്​ തെറ്റാണ്. ഹിന്ദു വിഭാഗം വേട്ടയാടപ്പെടുന്നുവെന്നും രാംദേവ്  പറഞ്ഞു. സ്വകാര്യ ടെലിവിഷൻ ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ വലിയ ഡെസിബല്‍ ശബ്ദമുള്ള പടക്കങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. വലിയ വെടിക്കോപ്പുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത്​. എല്ലാ കാര്യങ്ങളെയും നിയമപരമായി സമീപിക്കുന്നത്​ ശരിയല്ലെന്നും രാംദേവ് പറഞ്ഞു.

പടക്ക നിരോധനത്തെ പിന്തുണച്ച്​  കോൺഗ്രസ്​ എം.പി ശശി തരൂരി​​െൻറ നിലപാടിനേയും രാംദേവ്​ വിമര്‍ശിച്ചു. തരൂരിനെ പോലെ വിവേകമുള്ള ഒരാള്‍ ഇത്തരത്തില്‍ പ്രതികരിക്കന്‍ പാടില്ലായിരുന്നെന്നും രാംദേവ് പറഞ്ഞു. പടക്കങ്ങള്‍ ദീപാവലി ആഘോഷിക്കുന്നവരേയും അല്ലാത്തവരേയും ബാധിക്കുമെന്നായിരുന്നു തരൂരി​​െൻറ ട്വീറ്റ്​. 

ഡല്‍ഹിയില്‍ വായുമലിനീകരണം കുറക്കുന്നതി​​െൻറ ഭാഗമായി നവംബര്‍ ഒന്ന് വരെയാണ് സുപീംകോടതി പടക്ക വിൽപന നിരോധിച്ചിരിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hindusbanramdevfirecrackersmalayalam newstargetsupreme court
News Summary - Ramdev opposes SC ban on firecrackers, says 'Hindus being targeted'- India news
Next Story