കോവിഡ് ചികിത്സ: യോഗ ഗുരു രാംദേവ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഐ.എം.എ ബംഗാള്‍ ഘടകം
text_fieldsകൊല്‍ക്കത്ത:കോവിഡ് വാക്സില്‍ പരാജയമാണെന്നും ഇതു കുത്തിവെച്ച ഡോക്ടര്‍മാരുള്‍പ്പെടെ നിരവധി രോഗികള്‍ മരിച്ചുവെന്നുമുള്ള യോഗ ഗുരു രാംദേവിന്‍െറ ആരോപണത്തിനെതിരെ ഐ.എം.എ ബംഗാള്‍ ഘടകം രംഗത്തത്തെി.
മഹാമാരികാലത്ത് രാംദേവ് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന് ആരോപിച്ച് കൊല്‍ക്കത്തയിലെ സിന്തി പൊലീസ് സ്റ്റേഷനില്‍ ഐ.എം.എ ബംഗാള്‍ ഘടകം പരാതി നല്‍കിയിരിക്കയാണ്.
വാക്സിനേഷന്‍്റെ രണ്ട് ഡോസുകളും കഴിച്ചിട്ടും പതിനായിരത്തിലധികം ഡോക്ടര്‍മാര്‍ മരിച്ചുവെന്നാണ് രാംദേവിന്‍െറ ആരോപണം. ഇത് തികച്ചും തെറ്റാണെന്നും ഗുരുതരമായ കുറ്റമാണെന്നും ഐ.എം.എ പരാതിയില്‍ പറഞ്ഞു.
വീഡിയോ ക്ളിപ്പിലൂടെയാണ് കോവിഡ് ചികിത്സക്കെതിരെ രാംദേവ് ആക്ഷേപം ഉന്നയിച്ചത്. ഡോക്ടര്‍മാരുടെ സംഘടനയില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന്, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രാംദേവിനോട് തന്‍െറ വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, ഇക്കഴിഞ്ഞ മെയ് 23 നാണ് ആ പ്രസ്താവന പിന്‍വലിച്ചത്.
"പഠിപ്പിക്കാത്തതും പഠിക്കാത്തതുമായ" പ്രസ്താവനകള്‍ നടത്തി നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചതിന് എപിഡെമിക് ഡിസീസ് ആക്ടുപ്രകാരം കേസെടുക്കണമെന്ന് നേരത്തെ തന്നെ, ഐ.എം.എ. ആവശ്യമുന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.