Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാദ പ്രസ്താവന...

വിവാദ പ്രസ്താവന പിൻവലിച്ച് തടിയൂരി ബാബാ രാംദേവ്; നടപടി കേന്ദ്രം കൈയൊഴിഞ്ഞതിന് പിന്നാലെ

text_fields
bookmark_border
വിവാദ പ്രസ്താവന പിൻവലിച്ച് തടിയൂരി ബാബാ രാംദേവ്; നടപടി കേന്ദ്രം കൈയൊഴിഞ്ഞതിന് പിന്നാലെ
cancel

ന്യൂഡൽഹി: അലോപ്പതി ചികിത്സക്കെതിരെ താൻ ഉയർത്തിയ വിവാദ പരാമർശം പിൻവലിക്കുന്നുവെന്ന് പതഞ്ജലി സ്ഥാപകൻ ബാബ രാംദേവ്. കേന്ദ്ര മന്ത്രി ഹർഷവർദ്ധൻ രാംദേവിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് പ്രസ്താവന പിൻവലിച്ചത്. തൻറെ പ്രസ്താവനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നതായും രാംദേവ് പറഞ്ഞു.

അലോപ്പതി മണ്ടൻ ശാസ്​ത്രമാണെന്നും ലക്ഷക്കണക്കിന്​ കോവിഡ്​ രോഗികൾ മരിച്ചുവീണത്​ അലോപ്പതി മരുന്ന്​ കഴിച്ചിട്ടാ​ണെന്നുമായിരുന്നു രാംദേവ്​ ആരോപിച്ചത്. ഇതിനെതിരെ കടുത്ത നിലപാടമായി ഡോക്​ടർമാരുടെ സംഘടനയായ ​െഎ.എം.എ രംഗത്തെത്തിയിരുന്നു. അടിസ്​ഥാന രഹിതമായ ആരോപണമുന്നയിച്ച്​ പൊതുജനങ്ങളെ ചികിത്സയിൽനിന്ന്​ അകറ്റുന്ന രാംദേവിനെ പിടിച്ച്​ തുറങ്കിലടക്കണമെന്ന്​ ഐ.എം.എ ആവശ്യപ്പെട്ടു.

പതഞ്​ജലി സംഘടിപ്പിച്ച കോവിഡ്​ ബോധവത്​കരണ ചടങ്ങിൽ രാംേ​ദവ്​ സംസാരിച്ചതാണ് വിവാദമായത്​. "അലോപ്പതി ഒരു മണ്ടൻ, മുടന്തൻ ശാസ്ത്രമാണ്. ആദ്യം, ഹൈഡ്രോക്സി ക്ലോറോക്വിൻ പരാജയപ്പെട്ടു. പി​ന്നെ റെംഡെസിവിർ, ഐവർമെക്റ്റിൻ, പ്ലാസ്മ തെറാപ്പി എന്നിവയും പരാജയപ്പെട്ടു. ഫാബിഫ്ലു, സ്റ്റിറോയിഡുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ആൻറിബയോട്ടിക്കുകളും പരാജയപ്പെട്ടു. ഓക്സിജന്‍റെ അഭാവം കാരണമല്ല, അലോപ്പതി മരുന്നുകൾ മൂലമാണ് ലക്ഷക്കണക്കിന് കോവിഡ്​ രോഗികൾ മരിച്ചത്​" -ബാബാ രാംദേവ് പറഞ്ഞു. ഇതിനെതിരെ രാജ്യത്തിന്‍റെ വിവിധ കോണുകളിൽനിന്ന്​ കടുത്ത പ്രതിഷേധമാണ്​ ഉയര്‍ന്നത്​.

ബാബാ രാംദേവിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ തന്നെ രംഗത്തെത്തിയിരുന്നു​​. താങ്കൾ കോവിഡ്​ പോരാളികളെ മാത്രമല്ല,രാജ്യത്തെ ജനങ്ങളെ മൊത്തം വേദനിപ്പിച്ചെന്ന്​ ഹർഷവർധൻ രാംദേവിന്​ അയച്ച കത്തിൽ പറഞ്ഞു. ''അലോപ്പതിക്കെതിരെയുള്ള താങ്കളുടെ ​പ്രതികരണം രാജ്യത്തെ വേദനിപ്പിച്ചിട്ടുണ്ട്​. ഇത്​ ഞാൻ ഫോണിലൂടെ പറഞ്ഞതാണ്​.ജീവൻ പണയം വെച്ച്​ കോവിഡിനെതി​രെ പോരാടുന്ന ആരോഗ്യപ്രവർത്തകരും ഡോക്​ടർമാരും ദൈവങ്ങളാണ്​.

നിങ്ങൾ ഇവരെ മാത്രമല്ല, രാജ്യത്തെ ജനങ്ങളെ മൊത്തം വേദനിപ്പിച്ചു. നിങ്ങളുടെ വിശദീകരണം പോര. ഇതിനെക്കുറിച്ച്​ ഗാഢമായി ചിന്തിച്ച്​ പ്രസ്​താവന പിൻവലിക്കുമെന്ന്​ പ്രതീക്ഷിക്കുന്നു'' -ആരോഗ്യമന്ത്രി കത്തിൽ പറഞ്ഞു. സംഘ്​പരിവാർ കേന്ദ്രങ്ങൾ രാംദേവിനെ പിന്തുണക്കുന്നുണ്ടെങ്കിലും ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ രൂക്ഷമായ ​പ്രതികരണങ്ങളാണ്​ രാംദേവിനെ തള്ളിപ്പറയാൻ കേ​ന്ദ്ര സർക്കാറിനെ പ്രേരിപ്പിച്ചത്​. കേന്ദ്ര സര്‍ക്കാര്‍കൂടി വിമര്‍ശിച്ചതോടെ രാംദേവിന് പ്രസ്താവന പിന്‍വലിക്കേണ്ടി വന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baba ramdevpatanjalicovid19
News Summary - Ramdev withdraws controversial remarks about allopathy after nudge from Vardhan
Next Story