രാംദേവിെൻറ പ്രസ്താവന; കരിദിനം ആചരിച്ച് ഡോക്ടർമാർ
text_fieldsന്യൂഡൽഹി: അലോപ്പതിക്കെതിരെ യോഗ ഗുരു ബാബ രാംദേവ് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഡോക്ടർമാർ രാജ്യവ്യാപകമായി കരിദിനം ആചരിച്ചു. അലോപ്പതി മരുന്നു കഴിച്ചതുകൊണ്ടാണ് ലക്ഷക്കണക്കിന് പേർ മരിച്ചതെന്നും അലോപ്പതി പരാജയപ്പെട്ടതും വിഡ്ഢിത്തം നിറഞ്ഞതുമായ ശാസ്ത്രമാണെന്നും അടക്കമുള്ള പരാമർശം നടത്തിയ രാംദേവിനെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ഫെഡറേഷൻ ഓഫ് റെസിഡൻറ് ഡോക്ടേഴ്സ് അസോസിയേഷൻ (എഫ്.ഒ.ആർ.ഡി.എ) പറഞ്ഞു.
പ്രതിഷേധം ആയുർവേദത്തിനെതിരെയല്ല, രാംദേവിനെതിരെയാണെന്ന് എഫ്.ഒ.ആർ.ഡി.എ പ്രസിഡൻറ് ഡോ. മനീഷ് വ്യക്തമാക്കി. കോവിഡിനെതിരെ രാപകൽ പോരാട്ടത്തിലാണ്. ഇതിനിടെ, ആയിരങ്ങൾക്കാണ് ജീവൻ നഷ്ടമായത്. സമരം ഏതറ്റം വരേയും പോകും. കോടതിയെ സമീപിക്കുെമന്നു സമരക്കാർ അറിയിച്ചു.
അലോപ്പതിയെ വിമർശിച്ചതിന് പിന്നാലെ വാക്സിെനതിരേയും രാംദേവ് രംഗത്തുവന്നിരുന്നു. യോഗയുടെയും ആയുർവേദത്തിേൻറയും ഇരട്ട ഗുണഫലം അനുഭവിക്കുന്നയാളാണ് ഞാൻ. തനിക്ക് വാക്സിൻ കുത്തിെവച്ച് പ്രതിരോധ ശേഷി കൈവരിക്കേണ്ട ആവശ്യമില്ല. ലോകം മുഴുവനുമുള്ള ജനങ്ങൾക്ക് തെൻറ ചിത്സെയുടെ ഫലം തിരിച്ചറിയാമെന്നുമായിരുന്നു കഴിഞ്ഞ ദിവസം രാംദേവ് നടത്തിയ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.