രാംജാസിലെ എ.ബി.വി.പി ആക്രമണം: സര്‍വകലാശാലയോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി
text_fieldsന്യൂഡല്‍ഹി: രാംജാസ് കോളജിലെ എ.ബി.വി.പി ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഡല്‍ഹി സര്‍വകലാശാലയോട് റിപ്പോര്‍ട്ട് തേടി. ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള രാംജാസ് കോളജില്‍ ജെ.എന്‍.യു വിദ്യാര്‍ഥിനേതാക്കളെ ക്ഷണിച്ചതിനെതിരെ രണ്ടു ദിവസങ്ങളിലായി വ്യാപക ആക്രമണമാണ് എ.ബി.വി.പി അഴിച്ചുവിട്ടത്. അധ്യാപകരും മാധ്യമപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സര്‍വകലാശാല സ്വയംഭരണ സ്ഥാപനമാണെന്നും വിഷയത്തില്‍ ഇടപെടാനാകില്ളെന്നുമായിരുന്നു നേരത്തേ മന്ത്രിയുടെ നിലപാട്.
എ.ബി.വി.പിക്കാര്‍ക്കെതിരെയും ആക്രമണത്തിന് കൂട്ടുനിന്ന പൊലീസുകാര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് രാംജാസ് അധ്യാപകരും വിദ്യാര്‍ഥികളും വെള്ളിയാഴ്ച ഡല്‍ഹി പൊലീസ് ആസ്ഥാനം ഉപരോധിച്ചിരുന്നു. ഇതത്തേുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ഡല്‍ഹി പൊലീസ് ക്രൈംബാഞ്ചിന് കൈമാറി. രാംജാസില്‍ നടന്ന സെമിനാറില്‍ പങ്കെടുക്കാനായിരുന്നു ജെ.എന്‍.യു വിദ്യാര്‍ഥിനേതാക്കളായ ഉമര്‍ ഖാലിദ്, ഷെഹ്ല റാശിദ് എന്നിവരെ കോളജ് ക്ഷണിച്ചത്. രാജ്യദ്രോഹികളുടെ കേന്ദ്രമായ ജെ.എന്‍.യുവിനെപ്പോലെ രാംജാസിനെയും ആക്കാന്‍ അനുവദിക്കില്ല എന്നാരോപിച്ചായിരുന്നു എ.ബി.വി.പി ആക്രമണത്തിന് തുടക്കമിട്ടത്. ഇതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തെയും ആക്രമിച്ചു.
വിഭാഗീയത സൃഷ്ടിക്കുന്ന പാര്‍ട്ടിയാണ് എ.ബി.വി.പിയെന്നും കേന്ദ്രത്തിന്‍െറ തണലിലാണ് ആക്രമണം നടത്തുന്നതെന്നും ആം ആദ്മി നേതാവ് കുമാര്‍ വിശ്വാസ് കുറ്റപ്പെടുത്തി. പുറത്തുനിന്നുള്ള എ.ബി.വി.പി പ്രവര്‍ത്തകര്‍ കാമ്പസുകളില്‍ എത്തി രാജ്യദ്രോഹം മുഴക്കുകയും അതിന്‍െറ പേരില്‍ മറ്റു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് നല്‍കുകയും ആക്രമിക്കുകയും ചെയ്യുകയാണെന്നും സി.പി.എമ്മും കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.