Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വയം സേവകനിൽ നിന്നും...

സ്വയം സേവകനിൽ നിന്നും രാഷ്​ട്രപതി സ്​ഥാനത്തേക്ക്​

text_fields
bookmark_border
സ്വയം സേവകനിൽ നിന്നും രാഷ്​ട്രപതി സ്​ഥാനത്തേക്ക്​
cancel

ദലിത് വിഭാഗത്തില്‍ നിന്നും ബി.ജെ.പിയുടെ നേതൃപദവിയിലേക്ക് ഉയര്‍ന്ന ആദ്യകാല ദലിത് നേതാക്കളില്‍ ഒരാളാണ് രാം നാഥ്​ കോവിന്ദ്. രാഷ്ട്രീയ മണ്ഡലത്തില്‍ അത്ര വിഖ്യാത നാമമൊന്നുമല്ലെങ്കിലും സംഘടനയ്ക്ക് വേണ്ടിയുള്ള കഠിനാദ്ധ്വാനവും സമര്‍പ്പണവും നിശ്ചയദാര്‍ഡ്യവും പുറമെ,ദലിത്​ ​െഎഡൻറിറ്റിയും  അദ്ദേഹ​െത്ത രാഷ്​ട്രപതി പഥവിയെന്ന ​ഉന്നതസ്​ഥാനത്തെത്താൻ സഹായിച്ച ഘടകങ്ങളായി​​.ജനതാപാര്‍ട്ടി സര്‍ക്കാരിന്റെ കാലത്ത് സുപ്രീംകോടതി അഭിഭാഷകനായിരുന്ന ​കോവിന്ദ്​ സമകാലിക രാഷ്​ട്രീയത്തിൽ ചുവടുവെക്കുന്നത്​ 2012ൽ ്ഉത്തർപ്രദേശ്​ ബി.ജെ.പി ജനറൽ സെക്രട്ടറി ആയതോടെയാണ്​.2012ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കേറ്റ കനത്ത തോൽവിയെ മറികടക്കാൻ അഭിനവ ഭാരതത്തിലെ രാഷ്​ട്രീയ കൗശലക്കാരൻ അമിത്​ ഷാ കണ്ടെത്തിയ ചാണക്യാസ്​ത്രമായിരുന്നു യു.പിയിലെ പാരമ്പരാഗത നെയ്​ത്തുകാരായ  കോറിയെന്ന ദലിത്​ കുലത്തിൽ ജനിച്ച കോവിന്ദ്​ . ദലിതർക്കിടയിൽ മായാവതിക്കുണ്ടായിരുന്ന അപ്രമാദിത്വം തടയുന്നതോടൊപ്പം ദലിത്​ ​െഎക്യവും തകർക്കുകയായിരുന്നു അതിലൂടെ അമിത്​ ഷാ ലക്ഷ്യമിട്ടത്​.

കെ.ആർ.നാരായണനു ശേഷം രാജ്യത്തി​​​​​​െൻറ  ​രാഷ്​ട്രപതി പദവിയിലെത്തുന്ന രണ്ടാമത്തെ ദലിത്​ വിഭാഗക്കാരനായ രാം നാഥ്​ കോവിന്ദ് ഇന്ത്യയുടെ ചരിത്രത്തിൽ ആർ.എസ്.എസ്​ പശ്​ചാതലത്തിൽനിന്നും രാഷ്​​്ട്രപതിയാകുന്ന ആദ്യവ്യക്തി​കൂടിയാണ്​. 2015 മുതൽ 2017 ജൂൺ 20 വരെ ബീഹാർ ഗവർണർ പദവിയിലിരുന്ന കോവിന്ദ്​  നേരത്തെ രണ്ടുതവണ രാജ്യസഭാംഗമായിരുന്നു. 1998ൽ കുശേഭാവു താക്കറെ ബി.ജെ.പി പ്രസിഡൻറായിരിക്കെ ദലിത് മോർച്ചയുടെ  അധ്യക്ഷനായ അദ്ദേഹം 2002 വരെ ആ സ്​ഥാനത്ത്​ തുടർന്നു.ബി.ജെ.പിയുടെ ദേശീയ വക്താവായും സേവനം ചെയ്തിട്ടുള്ള അദ്ദേഹം പാര്‍ലമെന്റിലെ വിവിധ കമ്മിറ്റികളുടെ തലവന്‍ കൂടിയായിരുന്നു. ആർ.എസ്​.എസ്​ പോഷകസംഘടനയായ അഖില ഭാരതീയ കോലി സമാജി​​​​​​െൻറ പ്രസിഡൻറുമാണ്.കാണ്‍പൂര്‍ സര്‍വകലാശാലയില്‍ നിന്നും കൊമേഴ്‌സിലും നിയമത്തിലും ബിരുദം നേടിയ ശേഷം, സിവിൽ സർവീസ്​ ലക്ഷ്യമിട്ട്​​ ഡല്‍ഹിയിലെത്തി. 

രണ്ടു തവണ സിവില്‍ സര്‍വീസ്‍ പരീക്ഷയില്‍ പരാജയപ്പെട്ടെങ്കിലും മൂന്നാം തവണ വിജയിച്ചു. എന്നാൽ, ഐ.എ.എസിന് പകരം മറ്റൊരു സര്‍വീസായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. അതുകൊണ്ട് തന്നെ സിവില്‍ സര്‍വീസ് വേണ്ടെന്ന് വെച്ച് കോവിന്ദ് നിയമ മേഖലയില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.​േപരെടുത്ത അഭിഭാഷകനായി അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയിലും സുപ്രിംകോടതിയിലും 16 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. 

1977ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേഴ്​സണൽ സ്​റ്റാഫായി പ്രവർത്തിച്ചുകൊണ്ടാണ്​ കോവിന്ദ്​ പൊതുരംഗത്തേക്ക്​ വരുന്നത്​.1990ൽ​ ബി.ജെ.പി ടിക്കറ്റിൽ  യു.പിയിലെ ഘട്ടംപൂർ ലോക്​സഭാ മണ്ഡലത്തിൽ നിന്നും മൽസരിച്ചെങ്കിലും തോറ്റു.2007ൽ ഭോഗ്​നിപൂരിൽനിന്നും നിയമസഭയിലേക്ക്​ ഒരുകൈനോക്കിയപ്പോഴും പരാജയപ്പെട്ടു. 1994ലും2000ലും ഉത്തര്‍പ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിൽ സജീവമായത്.  2014ലെ ലോക്​സഭാ തെരഞ്ഞെടുപ്പിൽ ഒറായ്​ മണ്ഡലത്തിൽ നിന്നും മൽസരിക്കാൻ ആഗ്രഹിച്ചെങ്കിലും പാർട്ടി ടിക്കറ്റ്​ ലഭിച്ചില്ല.അമിത്​ ഷായുടെയും രാജ്​നാഥ്​ സിങി​​​​​​െൻറയു അടുത്തയാളായ കോവിന്ദിനെ അവരുടെ താൽപര്യപ്രകാരമാണ്​ 2015ൽ ബീഹാർ ഗവർണറാക്കുന്നത്​.എതിർ ചേരിയിൽ നിന്നുള്ള മുഖ്യമന്ത്രി​യായിരിന്നിട്ടും നിതീഷ്​കുമാറിനും എൻ.ഡി.എക്കുമിടയിലെ പാലമൊരുക്കുകയെന്ന ദൗത്യം വിജയകരമായി പൂർത്തീകരിക്കാൻ അദ്ദേഹത്തിനു സാധിച്ചു.

ജീവിതത്തിൽ കാത്തുസൂക്ഷിച്ച ലാളിത്യവും, സൗമ്യനും അക്ഷോഭ്യനുമെന്ന സ്വഭാവവിശേഷണവും അദ്ദേഹത്തി​ന്​ ഏറെ ഗുണകരമായി. ഒരു അടിയുറച്ച സ്വയംസേവകനല്ലെങ്കിൽകൂടി ആർ.എസ്​.എസി​​​​​​െൻറ എല്ലാ വിധ സംഘടനാപ്രവർത്തനങ്ങളിലും സഹകരിക്കുന്നതിലും അവരുടെ നേതൃത്വവുമായി ബന്ധം കാത്തുസൂക്ഷിക്കുന്നതിലും അതീവതൽപരനായിരുന്നു .ആർ.എസ്​.എസ്​ ധൈഷണിക ജിഹ്വയായ ‘ഡോ.ശ്യാമപ്രസാദ്​ മുഖർജി റിസർച്ച്​ ഫൗണ്ടേഷൻ’ അധ്യക്ഷനായി അദ്ദേഹം പ്രവർത്തിച്ചു.ആർ.എസ്​.എസ്​ ആശയ പ്രചാരണത്തിനുള്ള പുസ്​തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന ഫൗ​േണ്ടഷനെ ഉന്നത ബൗദ്ധിക ചർച്ചകളും സെമിനാറുകളും നടത്തുന്ന ഒരു വേദിയാക്കിമാറ്റിയത്​ അദ്ദേഹമാണ്​. രാജ്യസഭാംഗമായിരുന്ന കാലത്ത് എം.പി. ഫണ്ട് ഉപയോഗിച്ച് ദലിത് വിദ്യാര്‍ഥികള്‍ക്കും പാവപ്പെട്ടവര്‍ക്കും പഠിക്കാനുള്ള സാഹചര്യമൊരുക്കി കൊടുക്കുന്നതിനായിരുന്നു കോവിന്ദ് പ്രഥമ പരിഗണന നല്‍കിയത്. ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സൌകര്യമൊരുക്കി നല്‍കുന്നതിനും വികസനം കൊണ്ടുവരുന്നതിനും വേണ്ടി പ്രവര്‍ത്തിച്ച കോവിന്ദ് നിരവധി പാര്‍ലമെന്ററി കമ്മിറ്റികളിലും ദലിത്, ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള സമിതിയിലും അംഗമായിരുന്നു.  

എന്നാല്‍, പിന്നോക്ക വിഭാഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നല്‍കുന്ന സംവരണാനുകൂല്യങ്ങളെ എതിര്‍ത്ത് രാം നാഥ് കോവിന്ദ് 2010ൽ നടത്തിയ പ്രസ്​താവന ഏറെവിവാദമുണ്ടാക്കി. 2009ല്‍ രംഗാനാഥ് മിശ്ര കമ്മീഷൻ സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണം മുസ്ലിങ്ങള്‍ക്കും 5 ശതമാനം മറ്റു ന്യൂനപക്ഷങ്ങള്‍ക്കും സംവരണം നല്‍കണമെന്ന നിര്‍ദേശമാണ്​ അത ിന്​ കാരണം​. 2010 ന്യൂഡല്‍ഹിയിലെ പത്ര സമ്മേളനത്തില്‍ സംസാരിക്കവെ രംഗനാഥ് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് അസാധ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇസ്ലാം, ക്രിസ്ത്യന്‍ തുടങ്ങിയ മതങ്ങള്‍ ഇന്ത്യയ്ക്ക് അന്യമാണെന്നും, അവര്‍ക്കായുള്ള സംവരണം ഒഴിവാക്കണമെന്നും പറഞ്ഞാണ് 2010ല്‍  രാം നാഥ് കോവിന്ദ് തന്റെ സംഘപരിവാര്‍ മുഖം പുറത്തെടുത്തത്. എന്നിരുന്നാലും,അടിച്ചമര്‍ത്തപ്പെട്ടവന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെയും അവകാശങ്ങളിലായിരുന്നു അദ്ദേഹം പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. ചില സര്‍ക്കാര്‍ ഓര്‍ഡറുകള്‍ക്കെതിരേ 1997 ല്‍ അദ്ദേഹം നടത്തിയ ‘എസ് സി /എസ്ടി എംപ്‌ളോയീസ് മൂവ്​മ​​​​​െൻറ്​ ’ഏറെ ശ്രദ്ധ നേടിയിരുന്നു.

ദൽഹിയിൽ സ്​ഥിര താമസക്കാരനായ രാം നാഥ്​ കോവിന്ദ് ഉത്തര്‍പ്രദേശിലെ കാൺപൂർ ദേഹാത്ത്​ ജില്ലയിൽപെട്ട ദേരാപൂരിലെ പാരൗഖ്​ ഗ്രാമത്തിൽ പലവ്യഞ്ചന കച്ചവടക്കാരൻ മൈകുലാൽ കോറിയുടെ മകനായി 1945 ഒക്​ടോബർ ഒന്നിന്​  ജനിച്ചു.കുടുംബത്തിന്​ സ്വന്തമായി ഭൂമിയില്ലാതിരുന്നതിനാൽ  ഗ്രാമത്തിലെ പ്രായം ചെന്ന ആൽമരച്ചുവട്ടിലായിരുന്നായിരുന്നു പലപ്പോഴും കോവിന്ദി​​​​​​െൻറ പഠനം. ചെറുപ്രായത്തിൽ തന്നെ വായനയിൽ അതീവതൽപരനായിരുന്ന അദ്ദേഹംഅപൂർവമായ ഒാർമശക്തിക്കുടമയായിരുന്നെന്ന്​ സഹപാഠികൾ സാക്ഷ്യപ്പെടുത്തുന്നു. സവിത കോവിന്ദാണ്​ ഭാര്യ. ഇവർക്ക്​ രണ്ട്​ മക്കളുണ്ട്​. പ്രശാന്ത്​ മകനും സ്വാതി മകളുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:president electionpresident of indiaram nath kovind14th Presidentpresident ramnath kovind
News Summary - Ramnath Kovind Profile madhyamam
Next Story