കോവിന്ദ് വിദ്യാർഥിയായിരിക്കുേമ്പാഴേ ശാഖയിൽ പോയിരുന്നെന്ന് സഹപാഠി
text_fieldsന്യൂഡൽഹി: കാൺപുരിൽ ബിരുദത്തിന് പഠിക്കുേമ്പാൾ തെൻറ സഹപാഠിയായിരുന്ന രാംനാഥ് കോവിന്ദിനെ ഒാർക്കുകയാണ് ഇന്ത്യൻ നാഷനൽ ലീഗ് അഖിലേന്ത്യ പ്രസിഡൻറ് മുഹമ്മദ് സുലൈമാൻ. അക്കാലംതൊേട്ട കടുത്ത ആർ.എസ്.എസ് നിലപാടുകാരനും അബേദ്കർ വിരുദ്ധനുമായിരുന്നു രാംനാഥ് കോവിന്ദ് എന്ന് സുലൈമാൻ പറഞ്ഞു. ആർ.എസ്.എസുകാരായ മാനേജ്മെൻറിന് കീഴിലുള്ള കാൺപുരിലെ ബി.എൻ.എസ്.എ.ഡി ഇൻറർ കോളജിലായിരുന്നു ബിരുദത്തിനുമുമ്പ് കോമേഴ്സ് പഠിച്ചിരുന്നതെന്ന് സുലൈമാൻ പറഞ്ഞു.
അതിനുശേഷമാണ് കാൺപുരിലെ ഡി.എ.വി കോളജ് ഒാഫ് ലോയിൽ ബിരുദം നേടാനായി വരുന്നത്. താനും അതേ ബാച്ചിൽ നിയമവിദ്യാർഥിയായിരുന്നുന്നെന്ന് സുലൈമാൻ പറഞ്ഞു. ആർ.എസ്.എസ് ശാഖകളിൽ കൃത്യമായി പോകാറുണ്ടായിരുന്ന കോവിന്ദ് മറ്റു കുട്ടികളിൽനിന്നെല്ലാം ഒറ്റപ്പെട്ടാണ് നടന്നിരുന്നത്. ആർ.എസ്.എസിെൻറ പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന കോവിന്ദിന് അംബേദ്കറുടെ അനുയായികളെന്ന നിലയിൽ അക്കാലത്ത് പ്രവർത്തിച്ചിരുന്നവരോടും വിയോജിപ്പ് പ്രകടിപ്പിച്ചു.
ബിരുദം കഴിഞ്ഞ് അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടപ്പോഴും ആർ.എസ്.എസുമായുള്ള ബന്ധം തുടർന്നു. കാൻഷിറാമിെൻറ നേതൃത്വത്തിൽ ഉത്തർപ്രദേശിൽ ദലിത് രാഷ്്ട്രീയം രൂപപ്പെട്ടുവന്നപ്പോൾ ആർ.എസ്.എസിനുവേണ്ടി അതിനെതിരെ ശക്തമായി നിലകൊണ്ടയാളാണ് കോവിന്ദ് എന്നും സുലൈമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.