വെല്ലുവിളി നേരിടാൻ സൈന്യം സുസജ്ജം –രാഷ്ട്രപതി
text_fieldsന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്സിനേഷൻ യജ്ഞം പൂർത്തീകരിക്കുന്നതിനുവേണ്ടി മാർഗനിർദേശങ്ങൾ പാലിച്ച് എല്ലാവരും കുത്തിവെപ്പ് എടുക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആഹ്വാനംചെയ്തു.
വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വൈറസ് വ്യാപനം അമർച്ചചെയ്യുന്നതിനും മരണനിരക്ക് കുറക്കുന്നതിനും നമ്മുടെ ശാസ്ത്രജ്ഞരും ഡോക്ടർമാരും ഭരണാധികാരികളും വലിയ സംഭാവനകളാണ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. 72ാമത് റിപ്പബ്ലിക്ദിന പ്രഭാഷണം നടത്തുകയായിരുന്നു രാഷ്ട്രപതി. വിപത്കാലഘട്ടമാണ് കടന്നുപോയത്.
അതിർത്തിയിൽ അധിനിവേശശ്രമങ്ങളുണ്ടായി. എന്നാൽ, ധൈര്യശാലികളായ നമ്മുടെ സൈനികർ അത് പരാജയപ്പെടുത്തി. ഈ ശ്രമത്തിൽ 20 സൈനികർക്ക് വീരമൃത്യു സംഭവിച്ചു. ധീരരായ ആ സൈനികരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. സമാധാനം പാലിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. എന്നാൽ, നമ്മുടെ സുരക്ഷിതത്വം അട്ടിമറിക്കാനുള്ള ഏതു ശ്രമവും തകർക്കാൻ കര, നാവിക, വ്യോമ സൈന്യം സജ്ജമാണ്. എന്തു വിലകൊടുത്തും ദേശീയ താൽപര്യം പരിരക്ഷിക്കുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.