രമ്യ ഹരിദാസ് എം.പിക്ക് നേരെ പാർലമെന്റിൽ കൈയേറ്റ ശ്രമം
text_fieldsന്യൂഡൽഹി: ഭരണഘടനയും ജനാധിപത്യ മര്യാദയുമൊക്കെ കാറ്റിൽപറത്തി ബി.ജെ.പിക്കും സർക ്കാറിനും എന്തുമാകാം. അതിൽ പ്രതിഷേധിക്കാൻ പാടില്ല. ഇത് എന്ത് ഏർപ്പാടാണ്? -രമ്യ ഹരിദ ാസ് ചോദിച്ചു. എം.പിമാർക്ക് സഭയിൽ പ്രതിഷേധിക്കാൻ അവകാശമുണ്ട്. അവർ ഉന്നയിക്കുന് ന വിഷയം സ്പീക്കർക്കും സർക്കാറിനും മുന്നിൽ ഒരു വിഷയമല്ല. പ്ലക്കാർഡ് ഉയർത്തിയതാണ ് വലിയ പാതകം.
അച്ചടക്കം പാലിക്കണമെന്ന് പറയാൻ സ്പീക്കർക്ക് അവകാശമുണ്ട്. ഉന ്നയിക്കുന്ന ആവശ്യം പരിഗണിക്കണമെന്ന് നിർബന്ധം പിടിക്കാൻ അംഗങ്ങൾക്കുമുണ്ട് അവകാശം. വനിതാ അംഗങ്ങളെ നിയന്ത്രിക്കാൻ പുരുഷ സുരക്ഷ ഉദ്യോഗസ്ഥരെയാണോ ഇറക്കുന്നത്? ജനപ്രതിനിധികളോട് പെരുമാറേണ്ട രീതിയിലല്ല അവർ പെരുമാറിയത്.
മഹാരാഷ്ട്രയിലെ സാഹചര്യങ്ങൾക്കിടയിൽ സമാധാനപരമായി പാർലമെൻറ് എങ്ങനെ പ്രവർത്തിക്കും? അതിന് സ്പീക്കർ നിർബന്ധം പിടിച്ചിട്ടെന്തു കാര്യം? പ്രതിഷേധിക്കണമെന്ന് കോൺഗ്രസും എല്ലാ പ്രതിപക്ഷ പാർട്ടികളും തീരുമാനിച്ചിരുന്നു. വലിയ ബാനറും തയാറാക്കിയാണ് എത്തിയത്. അത് സഭയിൽ ഉയർത്തിക്കാണിക്കുകയാണ് ഹൈബി ഈഡനും ടി.എൻ. പ്രതാപനും ചെയ്തത്.
നടുത്തളത്തിൽ ഇറങ്ങിയുള്ള ഈ പ്രതിഷേധത്തിനിടയിലും നടപടി മുന്നോട്ടു കൊണ്ടുപോകാൻ സ്പീക്കർ ശ്രമിച്ചു. അത് നടക്കുന്നില്ലെന്നു വന്നപ്പോൾ മാർഷൽമാരെ വിളിച്ചു. അവർ വന്ന് പിടിച്ചു മാറ്റാൻ ശ്രമിച്ചു. സ്ത്രീകളെ നേരിടുന്നതിന് വനിതകളായ സുരക്ഷ ഉദ്യോഗസ്ഥരില്ലേ? സർക്കാറിെൻറ തന്നെ ധിക്കാരമാണ് സഭയിൽ കാണുന്നത്.
മാർഷൽമാരെ ഉപയോഗിച്ച് അംഗങ്ങളെ നേരിടുന്ന രീതിയിൽ ശക്തമായി പ്രതിഷേധിക്കണമെന്ന് സോണിയ ഗാന്ധി തന്നെയാണ് നിർദേശിച്ചത്. പരാതി തയാറാക്കി സ്പീക്കർക്കു നൽകുന്നതിലും സോണിയ മുന്നിലുണ്ടായിരുന്നു. നടപടി എന്തായാലും പ്രതിഷേധം തുടരുകതന്നെ ചെയ്യും -രമ്യ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.