നിശ്ശബ്ദയാക്കാനാവില്ല, ആക്രമണങ്ങൾക്കെതിരെ ഇനിയും ശബ്ദമുയർത്തുമെന്ന് റാണ അയ്യൂബ്
text_fieldsന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം തന്നെ വ്യക്തിഹത്യചെയ്യാനുള്ള മറ്റൊരു ശ്രമമാണെന്ന് മാധ്യമപ്രവർത്തക റാണ അയ്യൂബ്. നിയമസംവിധാനങ്ങളും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവും ദുരുപയോഗം ചെയ്യുന്നതിന്റെ വേറൊരു ഉദാഹരണവുമാണിത്.
എന്നെ നിശ്ശബ്ദയാക്കാനാണ് സർക്കാർ ഏജൻസികൾ ശ്രമിക്കുന്നത്. ഭരണകൂടത്തിനെ വിമർശിക്കുന്നതും ചോദ്യങ്ങളുന്നയിക്കുന്നതും ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. -അവർ ട്വിറ്ററിൽ പറഞ്ഞു.
എന്റെ പേനയെ ഒരിക്കലും നിശ്ചലമാക്കാനാകില്ല. ഇന്ത്യയിലെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരായ നീക്കം വിഷയമാക്കി കഴിഞ്ഞ ദിവസമാണ് യു.എസിൽ ഞാൻ സെമിനാർ നടത്തിയതെന്ന കാര്യം ആകസ്മികമാകാം. അരികുവത്കരിപ്പെട്ടവർക്കെതിരെ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ഇനിയും ശബ്ദമുയർത്തും.
ഇ.ഡി ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതിന് നിയമസാധുത ലഭിക്കില്ലെന്ന് ഉറപ്പാണ്. ഇത്, മാധ്യമപ്രവർത്തക എന്ന നിലയിലുള്ള പ്രവർത്തനത്തിൽനിന്ന് എന്നെ പിന്നോട്ടുവലിക്കുകയുമില്ല -അവർ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.