മാധ്യമപ്രവർത്തക റാണാ അയ്യൂബിന് കോവിഡ്
text_fieldsമുംബൈ: മാധ്യമപ്രവർത്തക റാണാ അയ്യൂബിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അവർ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയോടെ ഓക്സിജൻ അളവിൽ കുറവുണ്ടായതായും തുടർന്നാണ് പരിശോധന നടത്തിയതെന്നും അവർ പറഞ്ഞു. താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും വിവരം അറിയിച്ചിട്ടുണ്ട്. നവി മുംബൈയിലെ ആശുപത്രിയിൽ പ്രവേശിക്കാൻ പോവുകയാണെന്നും റാണാ അയ്യൂബ് ട്വീറ്റിൽ പറഞ്ഞു.
വിവാദമായ 'ഗുജറാത്ത് ഫയൽസ്' പുസ്തകത്തിന്‍റെ രചയിതാവായ റാണാ അയ്യൂബ് കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് റാണാ അയ്യൂബിന്‍റെയും സംഘത്തിന്‍റെയും നേതൃത്വത്തിൽ സഹായം എത്തിച്ചിരുന്നു.
തെഹൽക മാഗസിനിൽ പ്രവർത്തിച്ചിരുന്ന റാണാ അയ്യൂബ് 2010-11 വർഷങ്ങളിൽ ഗുജറാത്ത് കലാപത്തെ കുറിച്ച് നടത്തിയ ഒളിക്യാമറ അന്വേഷണത്തിന്‍റെ കണ്ടെത്തലുകളാണ് വിവാദമായ 'ഗുജറാത്ത് ഫയൽസ്; അനാട്ടമി ഓഫ് എ കവർ അപ്' എന്ന പുസ്തകം. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കളുടെ പങ്ക് തുറന്നുകാട്ടുന്നതായിരുന്നു ഉള്ളടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.