നിറയെ മാർക്കുമായി മുദ്ദസ്സിർ ആലം; വിതുമ്പലടക്കാനാകാതെ ഉമ്മ നിഖാത്
text_fieldsറാഞ്ചി: പത്താം ക്ലാസ് പരീക്ഷയിൽ മകന്റെ മാർക്ക് അറിഞ്ഞപ്പോൾ ഉമ്മ നിഖാത് പർവീണിന് സങ്കടം അടക്കാനായില്ല. ബോർഡ് പരീക്ഷയിൽ 66.6 ശതമാനം മാർക്കാണ് മുദ്ദസ്സിർ ആലം നേടിയത്.
'എന്റെ മകൻ പരീക്ഷ പാസായി, പക്ഷേ അവൻ കൊല്ലപ്പെട്ടു'-എന്ന് പറഞ്ഞായിരുന്നു ആ ഉമ്മയുടെ വിതുമ്പൽ. ബി.ജ.പി മുൻ വക്താവ് നൂപുർ ശർമയുടെ പ്രവാചകനിന്ദ പരാമർശത്തെ തുടർന്ന് റാഞ്ചിയിലുണ്ടായ ആക്രമണത്തിലാണ് കുടുംബത്തിലെ ഏക ആൺതരിയായിരുന്ന മുദ്ദസ്സിർ ആലം കൊല്ലപ്പെട്ടത്.
ജൂൺ പത്തിന് നഗരത്തിലുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട രണ്ടു പേരിൽ ഒരാളായിരുന്നു ഈ 16കാരൻ. പുംദാഗിലെ ചർഖരാ ലിറ്റിൽ ഏയ്ഞ്ചൽ സ്കൂൾ വിദ്യാർഥിയായ ആലമിന് 500ൽ 333 മാർക്കാണ് ലഭിച്ചത്.
ആലം പഠിക്കാൻ മിടുക്കനായിരുന്നുവെന്ന് അമ്മാവൻ സാഹിദ് അയ്യൂബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.