Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഗ്നിവീരർക്ക് റാങ്കും...

അഗ്നിവീരർക്ക് റാങ്കും യൂനിഫോമും വ്യത്യസ്തം

text_fields
bookmark_border
Rank and uniform for firefighters Different
cancel

ന്യൂഡൽഹി: സാങ്കേതിക, ചികിത്സ വിഭാഗങ്ങളിൽ ഒഴികെ ഓഫിസർ-ഇതര നിയമനങ്ങൾ ഇനി അഗ്നീവീരരിൽനിന്ന് മാത്രമായിരിക്കുമെന്ന് വ്യക്തമാക്കി അഗ്നിപഥ് പദ്ധതിയിലേക്ക് റിക്രൂട്ട്മെന്റിന് കരസേന വിജ്ഞാപനം ഇറക്കി. കരസേനയിൽ നിലവിലുള്ളതിൽനിന്ന് വ്യത്യസ്തമായ റാങ്കും യൂനിഫോമുമാണ് അഗ്നിവീരർക്ക് നൽകുകയെന്നും വിജ്ഞാപനത്തിൽ പറയുന്നു.

ജനറൽ ഡ്യൂട്ടിക്ക് അപേക്ഷിക്കാൻ 45 മാർക്കോടെ 10ാം ക്ലാസ് പാസാകണം; ഓരോ വിഷയത്തിനും ചുരുങ്ങിയത് 33 ശതമാനം മാർക്ക് വേണം. ടെക്നിക്കൽ കേഡറിലേക്ക് അപേക്ഷിക്കാൻ ഊർജതന്ത്രം, രസതന്ത്രം, ഗണിതം, ഇംഗ്ലീഷ് എന്നിവക്ക് ഓരോന്നിലും 40 ശതമാനത്തിൽ കുറയാതെ ആകെ 50 ശതമാനം മാർക്ക് വേണം. ക്ലർക്ക്, ടെക്നിക്കൽ വിഭാഗം സ്റ്റോർ കീപ്പർ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാൻ ഓരോ വിഷയത്തിലും 50 ശതമാനത്തിൽ കുറയാതെ 12ാം ക്ലാസ് പരീക്ഷ 60 ശതമാനം മാർക്കോടെ പാസാകണം. എട്ടു പാസായവർക്ക് ട്രേഡ്സ്മാനാകാം. സൈനികൻ, വിമുക്ത ഭടൻ, സൈനിക വിധവയുടെ മകൻ എന്നിവർക്ക് പൊതുപ്രവേശന പരീക്ഷയിൽ 20 ബോണസ് മാർക്ക് ലഭിക്കും. എൻ.സി.സി എ, ബി സർട്ടിഫിക്കറ്റുള്ളവർക്കും അധിക മാർക്ക് കിട്ടും.

17 വയസ്സ് മുതലുള്ളവർക്കാണ് അഗ്നിപഥ് പദ്ധതിയിൽ പ്രവേശനമെന്നിരിക്ക, നിയമനം ലഭിക്കുമ്പോൾ 18 വയസ്സാകാത്തവരുടെ മാതാപിതാക്കളോ രക്ഷിതാക്കളോ എൻറോൾമെന്റ് ഫോറത്തിൽ ഒപ്പിട്ടു കൊടുക്കണം. അഗ്നിപഥ് പദ്ധതിപ്രകാരം നാലുവർഷ സേവനത്തിന് നിയോഗിക്കപ്പെട്ടവരെ കരാർ കാലാവധി തീരുന്നതുവരെ അസാധാരണ സന്ദർഭത്തിലൊഴികെ സേനയിൽനിന്ന് വിട്ടുപോകാൻ അനുവദിക്കില്ല. തന്ത്രപ്രധാന വിവരങ്ങൾ സേനക്ക് പുറത്തേക്ക് കൈമാറുന്നത് ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റകരമായിരിക്കും. സ്ഥിരനിയമനം നേടിയ സൈനികർക്ക് വർഷത്തിൽ 90 മെഡിക്കൽ ലീവ് അനുവദിച്ചിട്ടുണ്ടെങ്കിലും അഗ്നിവീരർക്ക് 30 ദിവസം മാത്രമായിരിക്കും. നാലു വർഷം കഴിയുമ്പോൾ 25 ശതമാനം അഗ്നിവീരർക്ക് സേനയിൽ തുടർനിയമനം നൽകും.

അഗ്നിപഥ് പദ്ധതിയിലേക്ക് അഖിലേന്ത്യ തലത്തിൽ ഓൺലൈനായാണ് അപേക്ഷാ നടപടികൾ. രജിസ്ട്രേഷൻ നടപടി അടുത്തമാസം തുടങ്ങും. അപേക്ഷിക്കാൻ റിക്രൂട്ട്മെന്റ് വെബ്സൈറ്റിൽ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കി.

പ്രതിഷേധം തുടരുന്നു

ച​ണ്ഡി​ഗ​ഢ്/​ന്യൂ​ഡ​ൽ​ഹി/​റാ​ഞ്ചി: അ​ഗ്നി​പ​ഥ് പ​ദ്ധ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും തി​ങ്ക​ളാ​ഴ്ച​യും പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി. എ​ന്നാ​ൽ, സ​മ​രം പൊ​തു​വേ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​െ​ട ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ ഉ​ത്ത​രേ​ന്ത്യ​യി​ലെ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഭാ​ര​ത് ബ​ന്ദ് ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ല്ല. പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് തി​ങ്ക​ളാ​ഴ്ച റെ​യി​ൽ​വേ 602 ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. പ്ര​തി​ഷേ​ധം500ലേറെ ട്രെ​യി​ൻ സ​ർ​വി​സി​നെ ബാ​ധി​ച്ചു. നാ​ല് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ​താ​യും റെ​യി​ൽ​വേ അ​റി​യി​ച്ചു.

ഹ​രി​യാ​ന​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ തി​ങ്ക​ളാ​ഴ്ച റോ​ഡ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി.അ​തേ​സ​മ​യം, രാ​ഹു​ൽ ഗാ​ന്ധി​യെ ഇ.​ഡി ചോ​ദ്യം​ചെ​യ്യു​ന്ന​തി​ലും അ​ഗ്നി​പ​ഥ് പ​ദ്ധ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഡ​ൽ​ഹി​യി​ൽ ട്രെ​യി​ൻ ത​ട​ഞ്ഞു. കൊ​ണാ​ട്ട്​േ​പ്ല​സി​ന് സ​മീ​പ​ത്തെ ശി​വ​ജി​ബ്രി​ഡ്ജ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. 16 പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ര മ​ണി​ക്കൂ​റി​നു​ശേ​ഷം ഇ​തു​വ​ഴി ട്രെ​യി​ൻ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു. ഭാ​ര​ത് ബ​ന്ദും കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​വും ക​ണ​ക്കി​ലെ​ടു​ത്ത് റോ​ഡു​ക​ൾ അ​ട​ച്ച​തി​നാ​ൽ ഡ​ൽ​ഹി​യി​ൽ തി​ങ്ക​ളാ​ഴ്ച ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി. ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര രൂ​പ​പ്പെ​ട്ടു. എ​ന്നാ​ൽ, ഭാ​ര​ത് ബ​ന്ദ് ഡ​ൽ​ഹി​യെ ബാ​ധി​ച്ചി​ല്ല. ന​ഗ​ര​ത്തി​ലെ ക​ട​ക​ൾ പ​തി​വു​പോ​ലെ തു​റ​ന്നു. പ്ര​തി​ഷേ​ധ​വും അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​യാ​ക്കി.

ഝാ​ർ​ഖ​ണ്ഡി​ൽ അ​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 5000 സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച സ്കൂ​ളു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്നു. ഝാ​ർ​ഖ​ണ്ഡി​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ല്ലെ​ന്ന് ഐ.​ജി അ​മോ​ൽ വി. ​ഹോം​ക​ർ അ​റി​യി​ച്ചു. ത​ല​സ്ഥാ​ന​മാ​യ റാ​ഞ്ചി​യി​ലും മ​റ്റു പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു. അ​ഗ്നി​പ​ഥ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​മ്മു ന​ഗ​ര​ത്തി​ൽ കോ​ൺ​ഗ്ര​സും ആ​പ്പും ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. റോ​ഡ് ഉ​പ​രോ​ധി​ച്ച പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ഗ്നി​പ​ഥി​നെ​തി​രെ ജൂ​ൺ 24ന് ​സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച ദേ​ശീ​യ പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം​ചെ​യ്തു.

ആ​ദ്യ​ത്തി​ൽ ന​ല്ല​ത​ല്ലെ​ന്ന് തോ​ന്നും, പി​ന്നീ​ട് രാ​ജ്യ​ത്തി​ന് ഗു​ണ​ക​ര​മാ​കും -മോ​ദി

ബം​ഗ​ളൂ​രു: പ​ല തീ​രു​മാ​ന​ങ്ങ​ളും ആ​ദ്യ​ത്തി​ൽ ന​ല്ല​ത​ല്ലെ​ന്ന് തോ​ന്നു​മെ​ങ്കി​ലും രാ​ജ്യ​ത്തെ കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള​താ​ണെ​ന്ന് പി​ന്നീ​ട് മ​ന​സ്സി​ലാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി. ബം​ഗ​ളൂ​രു​വി​ൽ 28,000 കോ​ടി രൂ​പ​യു​ടെ റെ​യി​ൽ-​റോ​ഡ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. സേ​ന​യി​ലേ​ക്ക് ക​രാ​ർ നി​യ​മ​നം ന​ൽ​കു​ന്ന 'അ​ഗ്നി​പ​ഥ് പ​ദ്ധ​തി'​ക്ക് എ​തി​രെ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മോ​ദി​യു​ടെ പ്ര​സ്താ​വ​ന. തീ​രു​മാ​ന​ങ്ങ​ൾ ആ​ദ്യം ന​ല്ല​ത​ല്ലെ​ന്ന് തോ​ന്നാ​മെ​ങ്കി​ലും പി​ന്നീ​ട് രാ​ജ്യ​ത്തി​ന്റെ വി​ക​സ​ന​ത്തി​നു​ള്ള​താ​ണെ​ന്ന് മ​ന​സ്സി​ലാ​കു​മെ​ന്ന് അ​ഗ്നി​പ​ഥ് പ​രാ​മ​ർ​ശി​ക്കാ​തെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അഗ്നിപഥിലൂടെ ബി.ജെ.പി സ്വന്തം സൈന്യത്തെയുണ്ടാക്കുന്നു- മമത ബാനർജി

കൊ​ൽ​ക്ക​ത്ത: അ​ഗ്നി​പ​ഥ് സൈ​നി​ക ക​രാ​ർ റി​ക്രൂ​ട്ട്മെ​ന്റി​ലൂ​ടെ ബി.​ജെ.​പി സ്വ​ന്ത​മാ​യി സൈ​ന്യ​ത്തെ​യു​ണ്ടാ​ക്കു​ക​യാ​ണെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ആ​രോ​പി​ച്ചു. സൈ​ന്യ​ത്തി​നു​ത​ന്നെ അ​പ​മാ​ന​മാ​ണ് പ​ദ്ധ​തി. പ​ദ്ധ​തി​യി​ലൂ​ടെ ബി.​ജെ.​പി സൈ​ന്യ​മു​ണ്ടാ​ക്കു​ക​യാ​ണ്.

നാ​ലു​വ​ർ​ഷ​ത്തി​നു​ശേ​ഷം പി​രി​ഞ്ഞു​പോ​കു​ന്ന​വ​ർ എ​ന്തു ചെ​യ്യും? യു​വാ​ക്ക​ളു​ടെ കൈ​ക​ളി​ൽ ആ‍യു​ധ​ങ്ങ​ൾ ന​ൽ​കാ​നാ​ണ് ബി.​ജെ.​പി​യു​ടെ ശ്ര​മം. ഒാ​രോ വ​ർ​ഷ​വും ര​ണ്ടു​കോ​ടി തൊ​ഴി​ല​വ​സ​രം ഉ​റ​പ്പു​ന​ൽ​കി​യ ബി.​ജെ.​പി 2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച് ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കു​ക​യാ​ണെ​ന്നും നി​യ​മ​സ​ഭ​യി​ൽ മ​മ​ത ബാ​ന​ർ​ജി ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AgnipathAgnipath scheme
News Summary - Rank and uniform for firefighters Different
Next Story