സഹോദരങ്ങൾ തമ്മിൽ 'അടിയോടടി'; ഒടുവിൽ ഒരു കടുവക്ക് കൂടുമാറ്റം -പോരാട്ടത്തിെൻറ വിഡിയോ പുറത്ത്
text_fieldsന്യൂഡൽഹി: കടുവ സഹോദരങ്ങൾ തമ്മിൽ അടി പതിവായതോടെ ഒരു കടുവക്ക് കൂടുമാറ്റം. രൺതംബോർ കടുവ സേങ്കതത്തിലെ സഹോദരങ്ങളായ കടുവങ്ങൾ തമ്മിൽ വഴക്ക് പതിവായതോടെ ഒരു കടുവയെ സരിസ്ക കടുവ സേങ്കതത്തിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. രണ്ടര വയസായ റിദ്ധിയെയാണ് സരിസ്കയിലേക്ക് മാറ്റുക.
കഴിഞ്ഞ എട്ടുമാസമായി പോരാട്ടത്തിലായിരുന്നു റിദ്ധിയും സിദ്ധിയും. പോരാട്ടത്തിൽ റിദ്ധിയുടെ നാക്ക് മുറിഞ്ഞ് എട്ടു തുന്നലുകൾ ഇട്ടതോടെയാണ് റിദ്ധിയെ മാറ്റാൻ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കടുവകളുടെ എണ്ണം കൂടുന്നതിനൊപ്പം പച്ചപ്പും കുറയുന്നതാണ് പോരാട്ടത്തിന് കാരണമെന്ന് രൺതംബോർ കടുവ സേങ്കത ഡയറക്ടർ ടി.സി. വർമ പറയുന്നു. 'കടുവകളുടെ സംഖ്യ ഇവിടെ കൂടുന്നുണ്ട്. അതിനൊപ്പം കൂടുതൽ സ്ഥലവും ആവശ്യമായിവരും. കൂടുതൽ കടുവകളെ ഇവിടെനിന്ന് മാറ്റുന്നതിന് അനുമതി തേടി. സഹോദരങ്ങൾ തമ്മിലുള്ള വഴക്ക് കാരണം റിദ്ധിയെ ഇവിടെനിന്ന് മാറ്റും -ഡയറക്ടർ കൂട്ടിച്ചേർത്തു.
രൺതംബോർ കടുവ സേങ്കതത്തിൽ നിലവിൽ 77 കടുവകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.