വിവാഹശേഷമുള്ള ബലാത്സംഗം കുറ്റകരമല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
text_fieldsന്യൂഡല്‍ഹി: വിവാഹശേഷം ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. 15നും 17നും ഇടക്ക് പ്രായമുള്ള ഭാര്യയുമായുള്ള ൈലംഗിക ബന്ധം ബലപ്രയോഗത്തിലൂടെയാണെങ്കിൽ പോലും കുറ്റകരമായി കാണാനാവില്ല. ഇന്ത്യൻ ശിക്ഷാ നിയമം ഇതിനെ കുറ്റകരമായി കാണുന്നില്ലെന്നും ജസ്റ്റിസ് എം.ബി ലോകൂർ അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ കേന്ദ്രം വാദിച്ചു.
15 വയസിനും 17 വയസിനുമിടയിലുള്ള പെൺകുട്ടിയെ വിവാഹം ചെയ്യുന്നവർക്കും ലൈംഗിക ബന്ധത്തിലേർപ്പെടാൻ അനുവാദം നൽകുന്ന നിയമമാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375ാം വകുപ്പ്. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ഇൻഡിപെൻഡൻറ് തോട്ട് എന്ന സന്നദ്ധസംഘടന നൽകിയ ഹരജിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.
കുട്ടികളുമായി ബന്ധപ്പെട്ട മറ്റു നിയമങ്ങൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഇൻഡിപെൻറഡ് തോട്ട് വാദം. വിവാഹപ്രായം 18 ആണെന്ന് നിജപ്പെടുത്തിയിരിക്കെ 15 വയസ്സിൽ താഴെയുള്ള കുട്ടികളെ വിവാഹം ചെയ്യുന്നതും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും കുറ്റകരമായി കണക്കാക്കണമെന്നും ഇന്‍റിപെൻഡന്‍റ് തോട്ട് വാദിച്ചു. നിയമ പ്രകാരം 18 വയസിനു താഴെയുള്ള കുട്ടികളെ വിവാഹം ചെയ്യുന്നത് കുറ്റകരമാണ്. എന്നാൽ, മറ്റ് നിയമങ്ങൾ ബാലവിവാഹത്തെ പിന്തുണക്കുകയും ചെയ്യുന്നു. ബാലവിവാഹങ്ങളുടെ കാര്യത്തിൽ ബാലികമാരുടെ പ്രായത്തിന്‍റെ കാര്യത്തിലും ഏകീകരണം വേണമെന്നാണ് സംഘടനയുടെ ആവശ്യം.
ബാലവിവാഹം ഇന്ത്യയിൽ നടക്കുന്നുവെന്നത് യാഥാർഥ്യമാണെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ബിനു തംത കോടതിയിൽ വ്യക്തമാക്കി. വിവാഹമെന്ന സ്ഥാപനത്തെ സംരക്ഷിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ബാലവിവാഹത്തിനിരയായ കുട്ടികൾക്ക് അത് തിരിച്ചടിയാകും. 23 ദശലക്ഷത്തോളം ബാലവധുക്കൾ ഇന്ത്യയിലുണ്ടെന്നും കേന്ദ്രം കോടതിെയ അറിയിച്ചു.
കണക്കുകളിൽ ആശങ്ക പ്രകടിപ്പിച്ച കോടതി ബാലവിവാഹത്തിനെ സഹായിക്കുന്ന നിലപാടല്ലേ ഇതെന്നും കേന്ദ്രത്തോട് ചോദിച്ചു. ബാലവിവാഹം തടയുന്നതിന് എത്ര ഉദ്യോഗസ്ഥരുണ്ടെന്നും 2006ലെ ബാലവിവാഹം തടയുന്ന നിയമപ്രകാരം എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമുള്ളതിെൻറ കണക്കുകൾ നൽകാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. 23ദശലക്ഷം ബാലവധുക്കൾ എന്നത് സർക്കാറിെൻറ അനാസ്ഥയാണ് െവളിവാക്കുന്നതെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.