ആശുപത്രിയിൽ കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം; ആംബുലൻസ് ഡ്രൈവർ പിടിയിൽ
text_fieldsബംഗളൂരു: കർണാടകയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ പിടിയിൽ. കലബുറഗി ജില്ലയിലെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗിയായ 25കാരിക്കുനേരെയാണ് പീഡനശ്രമം ഉണ്ടായത്. സംഭവത്തിൽ കലബുറഗി സ്വദേശിയായ പിന്റോ (പ്രേം സാഗർ- 27) ആണ് അറസ്റ്റിലായത്.
ആശുപത്രിയില്‍ നിന്നും മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ചുമതലപ്പെടുത്തിയ സ്വകാര്യ ആംബുന്‍സിന്റെ ഡ്രൈവറാണ് പിന്റോ. ബുധനാഴ്ച പുലർച്ചെ 12.30ഒാടെയാണ് സംഭവം. അർധരാത്രിക്കുശേഷം ആശുപത്രിക്കുളളില്‍ കടന്ന പിന്റോ കോവിഡ് വാര്‍ഡില്‍ ഉറങ്ങുകയായിരുന്നു യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കിടക്കയോട് ചേർന്ന് കെട്ടിവെച്ച യൂറിൻ ബാഗ് പിന്റോ വലിച്ചുമാറ്റിയതോടെ യുവതി ഉറക്കമുണർന്നു. യുവതിയുടെ ബഹളം കേട്ട് വാർഡിലുണ്ടായിരുന്ന മറ്റു രോഗികളും ഉണർന്നു. വാർഡിലുണ്ടായിരുന്ന രോഗികൾ പിന്റോയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഒാടി രക്ഷപ്പെട്ടു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെതുടർന്ന് ബ്രഹ്മപുരം പൊലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിക്ക് സമീപം ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടിയത്.
സംഭവത്തെ തുടർന്ന് കോവിഡ് വാർഡിൽ സുരക്ഷ ശക്തമാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.