പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: ബ്രിട്ടനിൽ മലയാളി ബാങ്ക് ഉദ്യോഗസ്ഥന് 15 മാസം തടവ്
text_fieldsലണ്ടൻ: പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം കാണിക്കാൻ ശ്രമിച്ച മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥനെ ബ്രിട്ടീഷ് കോടതി 15 മാസം തടവിന് ശിക്ഷിച്ചു. 14 വയസ്സുള്ള പെൺകുട്ടിയുമായി വാട്സ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് കുട്ടിയെ ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ചതിന് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ബാലചന്ദ്രൻ കാവുംഗൽപറമ്പത്തിനെയാണ് (38) ശിക്ഷിച്ചത്.
എന്നാൽ, ഇങ്ങനെ ഒരു പെൺകുട്ടിയില്ലായിരുന്നു. കുട്ടിയായി അഭിനയിച്ച് ഇയാളോട് ചാറ്റ് ചെയ്ത ‘ഇൻറർെനറ്റ് ഇൻറർസെപ്റ്റേഴ്സ്’ എന്ന സംഘമാണ് ബാലചന്ദ്രനെ കുടുക്കിയത്. കുട്ടികൾക്കെതിരെയടക്കമുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സന്നദ്ധസംഘമാണ് ‘ഇൻറർെനറ്റ് ഇൻറർസെപ്റ്റേഴ്സ്’. സിറ്റി ബാങ്കിെൻറ കിഴക്കൻ ലണ്ടനിലെ ബിസിനസ് മാനേജരാണ് ബാലചന്ദ്രെനന്നാണ് റിപ്പോർട്ട്.
ഇയാളെ കുടുക്കിയ ദൃശ്യം ഇൻറർെനറ്റ് ഇൻറർസെപ്റ്റേഴ്സ് ഫേസ്ബുക്കിൽ ലൈവായി പോസ്റ്റ് ചെയ്തിരുന്നു. ഒന്നേകാൽ ലക്ഷം പേരാണ് ഇത് കണ്ടത്.
കുട്ടിയുമായി മുറിപങ്കിടാമെന്ന ഉദ്ദേശ്യത്തോടെ ബാലചന്ദ്രൻ ലണ്ടനിൽ നിന്ന് 200 കിലോമീറ്റർ ദൂരെയുള്ള ബർമിങ്ഹാമിലേക്ക് വന്നപ്പോഴാണ് വലയിലായത്. ഗർഭ നിരോധന ഉറയടക്കം ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇയാൾ ‘കുട്ടി’യുമായി നടത്തിയ വാട്സ് ആപ് സന്ദേശങ്ങളും സംഘം പുറത്തുവിട്ടു. സംഭവം നടന്ന് രണ്ടുമാസത്തിന് ശേഷമാണ് ബർമിങ്ഹാം ക്രൗൺ കോടതി ഒക്ടോബർ 23ന് ശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.