ക്വാറൻറീൻ സെൻററിൽ പീഡനം; യുവാവ് പിടിയിൽ
text_fieldsബംഗളൂരു: ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീനിലായിരുന്ന രണ്ടു സ്ത്രീകൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ 32 കാരൻ പിടിയിൽ. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബംഗളൂരുവിലെ എച്ച്.എസ്.ആർ ലേഒൗട്ടിലെ ക്വാറൻറീൻ സെൻററിലാണ് സംഭവം.
ക്വാറൻറീനിലായിരുന്ന ശങ്കർ എന്ന ജയ്ശങ്കർ ആണ് പിടിയിലായത്. ഇയാളെ എച്ച്.എസ്.ആർ ലേഒൗട്ട് പൊലീസ് സ്റ്റേഷനിൽ പ്രത്യേക മുറിയിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇയാളുടെ കോവിഡ് പരിശോധന ഫലം വന്നശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുക.
വ്യാഴാഴ്ചയാണ് ശങ്കർ മുംബൈയിൽനിന്ന് ബംഗളൂരുവിലെത്തിയത്. തുടർന്ന് എച്ച്.എസ്.ആറിലെ സർക്കാർ ഹോസ്റ്റലിലാണ് ക്വാറൻറീനിലായത്. ബംഗളൂരുവിലെ സുബ്രഹ്മണ്യനഗർ സ്വദേശിയായ ഇയാൾ മാർച്ചിലാണ് ബന്ധുവിനെ കാണാൻ മുംബൈയിലേക്കു പോയത്.
ഇൻറിരീയർ ഡിസൈൻ കമ്പനിയിൽ ശിൽപിയായി ജോലി ചെയ്തുവരുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ക്വാറൻറീൻ സെൻററിലെ പൊതു ശുചിമുറിയുടെ സമീപത്തുവെച്ച് 30കാരിയായ സ്ത്രീയെയും പിന്നീട് മുറിയിൽ വെച്ച് 22 കാരിയെയും ഇയാൾ ലൈംഗികമായി ശല്യപ്പെടുത്തിയെന്നാണ് പരാതി.
മര്യാദയില്ലാതെ ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ സ്ത്രീകൾ ഒച്ചവെച്ച് ആളുകളെ കൂട്ടുകയായിരുന്നു. തുടർന്നാണ് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.
Live Updates
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.