Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 11:54 AM GMT Updated On
date_range 20 Dec 2018 3:29 AM GMTബലാൽസംഗകേസുകൾ: ബി.ജെ.പി സർക്കാറുകളുടെ പ്രതിഛായ മോശമാക്കാൻ ശ്രമമെന്ന് എം.പി
text_fieldsbookmark_border
ഗുഹാവത്തി: ബലാൽസംഗ കേസുകളുടെ പേരിൽ ബി.ജെ.പി സർക്കാറുകളുടെ പ്രതിഛായ മോശമാക്കാനുള്ള ശ്രമമുണ്ടാകുന്നുവെന്ന് അസമിൽ നിന്നുള്ള പാർട്ടി എം.പി ആർ.പി ശർമ്മ.
ബലാൽസംഗ കേസുകളിൽ എൻ.െഎ.എയോ സി.ബി.െഎയോ അന്വേഷണം നടത്തണം. കേസുകളുടെ പേരിൽ ചില രാഷ്ട്രീയപാർട്ടികൾ ബി.ജെ.പി സർക്കാറുകളെ മോശമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ ബലാൽസംഗകേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന് ശർമ്മ ആവശ്യപ്പെട്ടിരുന്നു. ബലാൽസംഗകേസുകളിൽ അതിവേഗ കോടതികളിൽ വിചാരണ നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി സർക്കാറുകളെ മോശമാക്കാൻ ആസുത്രിത ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി എം.പി രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story